ടെക്നിക്കൽ ഓഫീസർ നിയമനം
കാലിക്കട്ട് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിംഗ്) കരാർ അടിസ്ഥാനത്തിലുള്ള ടെക്നിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പിജി ഇൻ ജിയോളജി / അപ്ലൈഡ് ജിയോളജി / മറൈൻ ജിയോളജി, റിസർച്ച്, ജിപിഎസ് ഫീൽഡ് സർവേ എന്നിവയിൽ പരിചയം, ജിയോളജിക്കൽ ലാബുകളിൽ ഉയർന്ന പരിജ്ഞാനം, ജിഐഎസിൽ പരിജ്ഞാനം, പിഎച്ച്ഡി അഭികാമ്യം. ഉയർന്ന പ്രായപരിധി 64 വയസ്. യോഗ്യരായവർക്ക് ബയോഡാറ്റ ഓൺലൈനായി ഒക്ടോബർ 30 വരെ സമർപ്പിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ( സിയുസിബിസിഎസ്എസ് യുജി ) എല്ലാ അവസങ്ങളും നഷ്ടമായ നാലാം സെമസ്റ്റർ ( 2014 മുതൽ 2016 വരെ പ്രവേശനം ) ബിഎസ്സി, ബിസിഎ, ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎംഎംസി, ബിടിഎഫ്പി, ബിഎ അഫ്സൽ ഉൽ ഉലമ, വിദൂര വിഭാഗം ( സിയുസിബിസിഎസ്എസ് യുജി എസ്ഡിഇ ) ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ്സി, ബിഎംഎംസി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിനും ബികോം, ബിബിഎ, ബികോം വൊക്കേഷണൽ പരീക്ഷകൾ നവംബർ 13നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, ഗവ. മോഡൽ ഹൈസ്കൂൾ കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ എംവോക് ( 2021 പ്രവേശനം ) മൾട്ടിമീഡിയ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ( 2020 മുതൽ 2022 വരെ പ്രവേശനം ) സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ്, ( 2021 ആൻഡ് 2022 പ്രവേശനം ) അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2024, ( 2020 പ്രവേശനം ) മൾട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെ യും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബിവോക് അപ്ലൈഡ് ബയോടെക്നോളജി, റീടെയിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ട്രാൻസാക്ഷൻ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 14 ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ( സിബിസിഎസ്എസ് 2019 പ്രവേശനം ) എംഎസ്സി സൈക്കോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ( 2014 സ്കീം ) ബിടെക് ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.