പിഎച്ച്ഡി സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ മനഃശാസ്ത്രപഠന വകുപ്പിൽ പ്രഫസർ ബേബി ശാരിയുടെ കീഴിൽ ജെആർഎഫുള്ളവർക്ക് രണ്ട് പിഎച്ച്ഡി സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16 ന് രാവിലെ 11 ന് പഠനവകുപ്പിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
സമ്പർക്ക ക്ലാസ് മാറ്റി
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ( 2022 പ്രവേശനം ) ബിഎ ഫിലോസഫി സമ്പർക്ക ക്ലാസുകൾ ഒക്ടോബർ 21ലേക്ക് മാറ്റി.
യുജി ഫൗണ്ടേഷന് കോഴ്സുകൾ 15 വരെ തിരുത്തൽ വരുത്താം
അഫിലിയേറ്റഡ് കോളജുകൾ നാലുവർഷ ബിരുദ പ്രോഗ്രാമിൽ (CUFYUGP 2024 പ്രവേശനം) തെരഞ്ഞെടുത്ത ഒന്നാം സെമസ്റ്റർ ജനറൽ ഫൗണ്ടേഷൻ കോഴ്സ്, ഡിസിപ്ലിൻ സ്പെസിഫിക് ഫൗണ്ടേഷൻ കോഴ്സ് എന്നിവയിൽ തിരുത്തൽ വരുത്തുന്നതിനുള്ള ലിങ്ക് ഒക്ടോബർ 10 മുതൽ 15 വരെ കോളജ് പോർട്ടലിൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് 2022 പ്രവേശനം) എംവോക് അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് എസ്ഡിഇ ) എംഎസ്സി മാത്തമാറ്റിക്സ് ( 2022 ആൻഡ് 2023 പ്രവേശനം ) ഏപ്രിൽ 2024, ( 2019 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ബിടെക് നാലാം സെമസ്റ്റർ (2014 സ്കീം) ഏപ്രിൽ 2023, ഒന്നാം സെമസ്റ്റർ (2019 സ്കീം) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.