മെഗാ അലുമിനി മീറ്റ് 12ന്
കാലിക്കട്ട് സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് പൂർവ വിദ്യാർഥി സംഘടന മെഗാ അലുമിനി മീറ്റ് സംഘടിപ്പിക്കുന്നു. നാളിതുവരെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർഥികളും അധ്യാപകഅനധ്യാപകരും ഭാഗമാകുന്ന പരിപാടി 12ന് സർവകലാശാലാ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ടി.എം. വാസുദേവൻ (ഫോണ്): 9446418742.
അസി. പ്രഫസർ അഭിമുഖം
കാലിക്കട്ട് സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചക്കിട്ടപാറ ബിപിഎഡ് സെന്ററിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ജൂലൈ 10ാം തീയതിയിൽ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം 18ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവർക്കുള്ള നിദേശങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ.
എൽഎൽബി യൂണിറ്ററി ഡിഗ്രി 15 വരെ ഇന്റേണൽ മാർക്ക് രേഖപ്പെടുത്താം
എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി രണ്ട്, നാല്, ആറ് സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ ഇന്റേണൽ മാർക്ക് കോളജ് വെബ്സൈറ്റിൽ രേഖപെടുത്തുന്നതിനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി.
പരീക്ഷ
സർവകലാശാല എൻജിനിയറിംഗ് കോളജിലെ ഏഴാം സെമസ്റ്റർ ബിടെക് (2021 പ്രവേശനം) നവംബർ 2024 റഗുലർ, ( 2020 പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ( 2019 പ്രവേശനം ) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 28ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2013 പ്രവേശനം) ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2019 പ്രവേശനം) എംഎ ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) വിവിധ ബി.വോക്. നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക് ( 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.