University News
എം​എ​ഡ് പ്ര​വേ​ശ​നം 2024 -25
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖാ​ന്തി​ര​മു​ള്ള എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് (04.10.2024) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​നു മു​ൻ​പാ​യി മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. മാ​ൻ​ഡേ​റ്റ​റി ഫീ​സ്: എ​സ്.​സി./​എ​സ്.​ടി./ ഒ.​ഇ.​സി. വി​ഭാ​ഗ​ക്കാ​ർ​ക്ക് 135 രൂ​പ, മ​റ്റു​ള്ള​വ​ർ​ക്ക് 540 രൂ​പ. നി​ർ​ദ്ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വു​ന്ന​തും തു​ട​ർ​ന്നു​ള​ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​കു​ന്ന​തു​മാ​ണ്. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ​ക്ക് ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നു വ​രെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് തു​ട​ർ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ആ​യ​ത് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ഇ​തോ​ടെ മു​ന്പ് ല​ഭി​ച്ചി​രു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​തും അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​തു​മ​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ റ​ദ്ദ് ചെ​യ്യാ​വു​ന്ന​താ​ണ്. കോ​ളേ​ജ്, കോ​ഴ്സ് പു​നഃ​ക്ര​മീ​ക​രി​ക്കാ​വു​ന്ന​തി​നോ പു​തി​യ കോ​ള​ജോ കോ​ഴ്സു​ക​ളോ കൂ​ട്ടി​ചേ​ർ​ക്കു​ന്ന​തി​നോ മ​റ്റ് എ​ഡി​റ്റിം​ഗി​നോ ഈ ​അ​വ​സ​ര​ത്തി​ൽ സാ​ധി​ക്കു​ന്ന​ത​ല്ല. ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​രും നി​ല​വി​ൽ ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​രും എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും കാ​ൻ​സ​ൽ ചെ​യ്ത് അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മാ​ത്രം കോ​ള​ജി​ൽ സ്ഥി​രം​പ്ര​വേ​ശ​നം നേ​ടി​യാ​ൽ​മ​തി. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ഒ​ക്ടോ​ബ​ർ 11ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് ലേ​റ്റ് ര​ജി​സ്ട്രേ​ഷ​നും നേ​ര​ത്തേ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം 17 മു​ത​ൽ 20 വ​രെ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ 0494 2407016, 2407017, 2660600.

എം​ബി​എ സീ​റ്റൊ​ഴി​വ്

പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. ഗ​ങ​അ​ഠ / ഇ​ങ​അ​ഠ / ഇ​അ​ഠ എ​ന്നീ യോ​ഗ്യ​ത​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​നു മു​ൻ​പാ​യി സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0492 3251863, 8891710150.

തൃ​ശൂ​ർ പേ​രാ​മം​ഗ​ലം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് എ​ല്ലാ വി​ഭാ​ഗ​ത്തി​ലും സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഒ​ൻ​പ​തി​ന് വൈ​കീ​ട്ട് മൂ​ന്നു​വ​രെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​കാം. ക്യാ​പ് ഐ.​ഡി. ഇ​ല്ലാ​ത്ത​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. എ​സ്.​സി./ എ​സ്.​ടി./ ഒ.​ഇ.​സി./ ഒ.​ബി.​സി. (എ​ച്ച് ) വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ ൾ​ക്ക് ഫോ​ണ്‍: 7012812984, 8848370850.

മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം.​ബി.​എ. പ്രോ​ഗ്രാ​മി​ന് ഈ​ഴ​വ/ എ​സ്സി/ എ​സ്ടി/ ഒ​ബി​എ​ച്ച്/ വി​ക​ലാം​ഗ​ർ/ സ്പോ​ർ​ട്സ്/ ല​ക്ഷ്വ​ദീ​പ്/ ഇ.​ഡ​ബ്ല്യൂ.​എ​സ്. എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ ( ബി​രു​ദ ത​ല​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക്) അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഒ​ൻ​പ​തി​ന് ഒ​ന്നി​നു മു​ൻ​പാ​യി സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. എ​സ്.​സി./​എ​സ്.​ടി./ ഒ.​ഇ.​സി. വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ പ​രി​വ​ർ​ത്ത​നം ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8943129076, 8281730002, 9562065960.

വി​ദൂ​ര വി​ഭാ​ഗം ട്യൂ​ഷ​ൻ ഫീ​സ് 15വ​രെ അ​ട​യ്ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ണ്‍​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നു കീ​ഴി​ലെ 2023 പ്ര​വേ​ശ​നം (ഇ​ആ​ഇ​ട​ട​ഡ​ഏ) ബി.​എ., ബി.​കോം., ബി.​ബി.​എ. എ​ന്നീ കോ​ഴ്സു​ക​ളി​ലെ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (ര​ണ്ടാം വ​ർ​ഷ) വി​ദ്യാ​ർ​ഥി​ക​ൾ ട്യൂ​ഷ​ൻ ഫീ​സ് ഓ​ണ്‍​ലൈ നാ​യി 500/ രൂ​പ പി​ഴ​യോ​ടെ അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15 വ​രേ​യ്ക്ക് നീ​ട്ടി. ലി​ങ്ക് വി​ദൂ​ര വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 0494 2400288.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ. അ​റ​ബി​ക് (2023 ആ​ൻ​ഡ് 2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2019, 2020, 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ (2023 പ്ര​വേ​ശ​നം) എം​എ​സ്‌​സി, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം.​എ. മ​ല​യാ​ളം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) എം.​എ. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സെ​പ്റ്റം​ബ​ർ 2022 ഒ.​ടി.​ആ​ർ. പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​നാ​ലാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​സ് സി. ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം.​എ. ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.