തൃശൂർ പേരാമംഗലം കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ഒക്ടോബർ ഏഴിന് വൈകുന്നേരം മൂന്ന് വരെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012812984, 8848370850.
കോഴിക്കോട് വടകര കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2024 25 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 % മാർക്കുള്ളവർക്ക് (എസ്സി / എസ്ടി വിഭാഗക്കാർക്ക് ഡിഗ്രി പാസ്, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ്) അപേക്ഷിക്കാം. പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി ഒക്ടോബർ ഒൻപതിന് വൈകുന്നേരം മൂന്നിന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, സംവരണ വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 14ന് രാവിലെ 10.30 ന് സെന്ററിൽ ഹാജരാകണം. ഫോൺ: 6282478437, 9497835992. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
പിജി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിൽ കോഴ്സ് പൂർത്തിയാക്കി എല്ലാ നോർമൽ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2020 പ്രവേശനം ) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കി എല്ലാ നോർമൽ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റർ ( സിബിസിഎസ്എസ് എസ്ഡിഇ 2019 പ്രവേശനം ) എംഎ, എംഎസ്സി, എംകോം വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. പരീക്ഷ നവംബർ 25ന് തുടങ്ങും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് പിജി 2021 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം, എംബിഎ, എംസിജെ, എംടിഎ, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി റേഡിയേഷൻ ഫിസിക്സ്, എംഎസ്സി ഫിസിക്സ് (നാനോ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട പ്രസിദ്ധീകരിക്കും.
പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി ) എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി സൈക്കോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.