University News
അസിസ്റ്റന്‍റ് പ്രഫസർ അഭിമുഖം
കാലിക്കട്ട് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആൻഡ് മൾട്ടിഡിസിപ്ലിനറി റിസർച്ച് സെന്‍ററിൽ എംഎ എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ആഗസ്റ്റ് ഏഴിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 14ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

സമ്പർക്ക ക്ലാസ് മാറ്റി

കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭാസ വിഭാഗം പഠന കേന്ദ്രങ്ങളായ എംഇഎസ് കെവിഎം കോളജ് വളാഞ്ചേരി, സെന്‍റ് തോമസ് കോളജ് തൃശ്ശൂർ, ഗവ. കോളജ് മടപ്പള്ളി എന്നിവിടങ്ങളിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ സമ്പർക്ക ക്ലാസ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മറ്റു കേന്ദ്രങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകൾ അഞ്ചാം സെമസ്റ്റർ എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും ഓപ്പൺ കോഴ്‌സുകളുടെ നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ കൾ നവംബർ അഞ്ചിന് തുടങ്ങും. ബികോം, ബിബിഎ, ബികോം പ്രഫഷണൽ, ബികോം ഹോണേഴ്‌സ്, ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബിഎച്ച്എ, ബിടിഎച്ച്എം, ബിടിഎ, ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎസ്‌സി, ബിഎസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബിസിഎ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബാച്ചിലർ ഓഫ് ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ ഗ്രാഫിക് ഡിസൈൻ ഡിസൈൻ ആൻഡ് അനിമേഷൻ, ബിഎ മൾട്ടിമീഡിയ എന്നീ പ്രോഗ്രാമുകളുടെ നവംബർ 2024, റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെവിശദമായ സമയക്രമം വെബ്സൈറ്റിൽ.

സിഡിഒഇ / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ഓപ്പൺ കോഴ്‌സുകൾ, ബികോം, ബിബിഎ, ബിഎ, ബിഎസ്‌സി, ബിഎ അഫ്സൽ ഉൽ ഉലമ നവംബർ 2024, ബിഎ മൾട്ടിമീഡിയ (2020, 2021, 2022 പ്രവേശനം) നവംബർ 2023, (2019 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും.

ബിആർക് മൂന്നാം സെമസ്റ്റർ (2017 മുതൽ 2023 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ ( 2017 മുതൽ 2022 വരെ പ്രവേശനം), ഒൻപതാം സെമസ്റ്റർ ( 2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, അഞ്ച്, 18, 19 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ ആൻഡ് സിയുസിബിസിഎസ്എസ് യുജി 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.



സൂക്ഷ്മ പരിശോധനാഫലം

രണ്ടാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2024, നാലാം സെമസ്റ്റർ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ജൂലൈ 2024, വിദൂര വിഭാഗം നാലാം സെമസ്റ്റർ എംകോം ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
More News