University News
ഇന്‍റഗ്രേറ്റഡ് എംടിഎ പ്രവേശനം 2024: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
2024 2025 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്‍റഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് (കുസാറ്റ്) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം 30ന് വൈകുന്നേരം അഞ്ചു വരേയ്ക്ക് നീട്ടി. അപേക്ഷ ഫീസ്: ജനറല്‍ വിഭാഗത്തിന് 610 രൂപ, എസ്‌സി / എസ്ടി വിഭാഗത്തിന് 270 രൂപ. ഫോണ്‍: 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/.

എംപിഎഡ് പ്രവേശനം

2024 2025 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവൺമെന്‍റ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലെ എംപിഎഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം (കുസാറ്റ് 2024 ) സെപ്റ്റംബർ 30 ന് സർവകലാശാലാ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ വച്ച് നടക്കും. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ പത്തിന് മുൻപായി അസൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സംവരണ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയിട്ടുള്ളവർ), ഫീസ്: 15,000 രൂപ എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം ഹാജരാകേണ്ടതാണ്. പ്രവേശന സമയത്ത് ഹാജരാകാത്തവർക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം നേടുന്നവർ മുഴുവൻ ഫീസും അന്ന് തന്നെ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ബിടെക് സീറ്റൊഴിവ്

കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്‍റിനു ശേഷം ഒഴിവുള്ള വിവിധ ബിടെക് ബ്രാഞ്ചുകളിലേക്കും (കമ്പ്യൂട്ടർ സയൻസ് ഒഴികെ) രണ്ടാം വർഷ ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26 മുതൽ കോളജിൽ വെച്ച് നടക്കും. ഫോൺ: 9567172591.

വിദൂര വിഭാഗം പിജി പഠനക്കുറിപ്പ് വിതരണം

വിദൂര വിദ്യാഭാസ വിഭാഗത്തിന് കീഴിൽ 2023 അധ്യയന വർഷം പ്രവേശനം നേടിയ പിജി വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പഠനക്കുറിപ്പുകൾ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന്, ക്ലാസ് നടക്കുന്ന ഞായറാഴ്ചകളിൽ രാവിലെ പത്ത് മുതൽ ഒന്നു വരെ വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിഭാഗത്തിൽ നിന്ന് അനുവദിച്ച ഐഡി കാർഡ് സഹിതം അതത് കേന്ദ്രങ്ങളിൽ നിന്ന് പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

പരീക്ഷാ അപേക്ഷ

ഒന്നാം വർഷ ഇന്‍റഗ്രേറ്റഡ് ബിപിഎഡ്. ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190 രൂപ പിഴയോടെ പത്ത് വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകൾ / സിഡിഒഇ / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ) ബിഎ, ബികോം, ബിബിഎ, ബിഎസ്‌സി, മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിയുസിബിസിഎസ്എസ് ആൻഡ് സിബിസിഎസ്എസ് യുജി) ബിഎ, ബിഎസ്‌സി, ബിഎ അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News