University News
എംസിഎ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ വിവിധ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെന്‍ററിൽ ഹാജരാകണം. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്‌ട്രേഷൻ നടത്താം.

കോൺടാക്ട് ക്ലാസ്

സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്ഡിഇ ) കീഴിൽ 2023 വർഷം പ്രവേശനം നേടിയ മൂന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ 28 ന് വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐഡി കാർഡ് സഹിതം ഹാജരാകണം. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2400288, 2407356.

എൻഎസ്എസ് ഗ്രേസ് മാർക്ക് സമർപ്പണം

കാലിക്കട്ട് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും (2022 പ്രവേശനം) ബിഎഡ് വിദ്യാർഥികളിലെ എൻഎസ്എസ് വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്ക് മാനേജ്മെന്‍റ് സിസ്റ്റം വഴി എൻഎസ്എസ് ഗ്രേസ് മാർക്ക് സമർപ്പിക്കുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 13 മുതൽ 23 വരെ സ്റ്റുഡന്‍റ്സ് പോർട്ടലിൽ ലഭ്യമാകും.

യുജി ഫൗണ്ടേഷന്‍ കോഴ്സ്; രജിസ്‌ട്രേഷൻ 25 വരെ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ( CUFYUGP 2024 പ്രവേശനം ) ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്‌സിനും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 25 വരെ ലഭിക്കും. ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും.

സ്പെഷ്യൽ ഇംപ്രൂവ്മെന്‍റ് പരീക്ഷ

എല്ലാ പേപ്പറുകളും ജയിച്ചിട്ടും മിനിമം എസ്ജിപിഎ 5.0 കരസ്ഥമാക്കാത്ത സർവകലാശാലാ പഠനവകുപ്പുകളിലെ 2008 മുതൽ 2019 വരെ പ്രവേശനം പിജി വിദ്യാർഥികൾക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( സിസിഎസ്എസ്) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ, എംബിഇ, എംഎച്ച്എം, എംടിടിഎം, എംടിഎച്ച്എം സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 15 വരെ സ്വീകരിക്കും. ഫോമും കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ വിവിധ (സിബിസിഎസ്എസ്) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംബിഇ ഏപ്രിൽ 2024, എംഎസ്‌സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (സിസിഎസ്എസ് 2023 പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് 2019 മുതൽ 2021 വരെ പ്രവേശനം ) എംഎ മലയാളം ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് പിജി) എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024, ഒന്നാം സെമസ്റ്റർ എംപിഎഡ് നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ്, എംഎസ്‌സി ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് (സിബിസിഎസ്എസ് പിജി) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ, (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ് യുജി) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.