20242025 അധ്യയന വര്‍ഷത്തെ എംബിഎ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷക്കുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. ലേറ്റ് ഫീസോടുകൂടി സെപ്റ്റംബര്‍ 12ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് കോളജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ .
ബികോം അഡീഷണല്‍ സ്പെഷലൈസേഷന്: പരീക്ഷാ അപേക്ഷ 12 മുതല്‍
പ്രൈവറ്റ് രജിസ്ട്രേഷന് മുഖാന്തരമുള്ള ബികോം അഡീഷണല്‍ സ്പെഷലൈസേഷന് 2024 ( സിബിസിഎസ്എസ്യുജി) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2024 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 23 വരെയും 190 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതല്‍ ലഭ്യമാകും. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ (2019 പ്രവേശനം മുതല്‍) ബിഎ, ബിഎസ്സി, ബിഎസ്സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബികോം, ബിഎ മള്‍ട്ടി മീഡിയ, ബിസിഎ, ബികോം വൊക്കേഷണല്‍ സ്ട്രീം, ബിഎസ്ഡബ്ല്യൂ, ബിഎ ടെലിവിഷന്‍ ആൻഡ് ഫിലിം പ്രൊഡക്ഷന്‍, ബിടിഎച്ച്എം, ബിഎച്ച്എ, ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബിഎ അഫ്സല്‍ഉല്‍ഉലമ, ബിജിഎ, ബികോം ഹോണേഴ്സ്, ബികോം പ്രഫഷണല്‍, ബിബിഎ, സ്കൂള്‍ ഓഫ് ഡ്രാമ ആൻഡ് ഫൈന്‍ ആര്‍ട്സിലെ ബിടിഎ നവംബര്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് 190 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 12 വരെ നീട്ടി.
സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെയും ( 2023 പ്രവേശനം ) മൂന്നാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബിഎഡ് നവംബര്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ മൂന്ന് വരെയും 190 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതല്‍ ലഭ്യമാകും.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക് / പാര്‍ട്ട് ടൈം ബിടെക് സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ പുതുക്കിയ സമയക്രമ പ്രകാരം സെപ്റ്റംബര്‍ 23ന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍ സര്‍വകലാശാലാ ക്യാമ്പസ്.
എല്ലാ അവസരങ്ങളും നഷ്ടമായ വിദൂര വിഭാഗം (സിസിഎസ്എസ്യുജി 2011, 2012, 2013 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎംഎംസി, ബിഎ അഫ്സല് ഉല് ഉലമ സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍ സര്‍വകലാശാല ക്യാമ്പസ്, സര്‍വകലാശാല എൻജിനീയറിംഗ് കോളജ് 6( സിയു ഐഇടി ). വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
സുല്‍ത്താന്‍ ബത്തേരി മുഖ്യ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ എംഎ അറബിക് (സിബിസിഎസ്എസ്സിഡിഒഇ) വിദ്യാര്‍ഥികളുടെ ഏപ്രില്‍ 2024 Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ പത്തിന് ഉച്ചയ്ക്ക് 1.30 മണിക്ക് മുട്ടില്‍ ഡബ്ല്യൂഎംഒ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ നടക്കും. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതല്‍ ആൻഡ് സിയുസിബിസിഎസ്എസ് യുജി 2018 പ്രവേശനം ) ബിഎ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎഫ്ടി, ബിഎ അഫ്സല് ഉല് ഉലമ ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ( സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതല്‍ ആൻഡ് സിയുസിബിസിഎസ്എസ് യുജി 2018 പ്രവേശനം ) ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ, ( സിയുസിബിസിഎസ്എസ് യുജി 2018 പ്രവേശനം മുതല്‍ ) ബികോം പ്രഫഷണല്‍, ബികോം ഹോണേഴ്സ് ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്) ബി.എ., ബിഎ അഫ്സല് ഉല് ഉലമ, ബിഎസ്സി മാത്തമാറ്റിക്സ് ഏപ്രില്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം. ലിങ്ക് ഒന്‍പത് മുതല്‍ ലഭ്യമാകും.
രണ്ടാം സെമസ്റ്റര്‍ (സിയുസിഎസ്എസ്) എംസിഎ ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംഎ ഹിന്ദി, എംഎ ഫംഗ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്സലേഷന് (സിസിഎസ്എസ്) ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക് (2014 സ്കീം ) ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ ബിടെക് ( 2019 സ്കീം ) നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎഡ് ഡിസംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഡോ. ജോണ്‍ മത്തായി സെന്ററില്‍ ഹൗസ്കീപ്പര്‍ നിയമനം
കാലിക്കട്ട് സര്‍വകലാശാലയുടെ തൃശൂരുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ (ജെഎംസി) മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹൗസ്കീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയാറാക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 11ന് നടക്കും. യോഗ്യത : അംഗീകൃത ബിരുദം, വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ / സമാന സ്ഥാപനങ്ങള്‍ എന്നിവയിലെ നടത്തിപ്പ് പരിചയം. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യരായവര്‍ ബന്ധപ്പെട്ട രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം രാവിലെ 11 ന് ക്യാമ്പസ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. വിശദ വിജ്ഞാപനം ജെഎംസി, തൃശൂര്‍ കോര്പറേഷന് ഓഫീസ് നോട്ടീസ് ബോര്‍ഡുകളില്‍.
ലൈബ്രറി പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം
കാലിക്കട്ട് സര്‍വകലാശാല ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയാറാക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 24ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 9497407071.