കാലിക്കട്ട് സർവകലാശാല ഹെൽത്ത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള ഫിസിഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ സെപ്റ്റംബർ 18ന് വൈകുന്നേരം അഞ്ചിന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ https://www.uoc.ac.in/.
പേരാമംഗലം സിസിഎസ്ഐടി: മലയാളം ഗസ്റ്റ് അധ്യപക നിയമനം തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ മലയാളം ഗസ്റ്റ് അധ്യപക ഒഴിവുണ്ട്. യോഗ്യരായവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് മുതലായവ സഹിതം
[email protected] എന്ന മെയിലിൽ സെപ്റ്റംബർ ഏഴിന് മുൻപായി അപേക്ഷിക്കണം.
എംബിഎ പ്രവേശനം 2024 2025 അധ്യയന വര്‍ഷത്തെ എംബിഎ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭ്യമാണ്. ലേറ്റ് ഫീസോടുകൂടി സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് കോളജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിൽ എംബിഎ സീറ്റൊഴിവ് കാലിക്കട്ട് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിൽ (എസ്എംഎസ്) എംബിഎ പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ അതത് എസ്എംഎസുകളിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
എംഎ മ്യൂസിക് സീറ്റൊഴിവ് കാലിക്കട്ട് സർവകലാശാലയുടെ തൃശൂരുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ 2024 25 അധ്യയന വർഷത്തെ എംഎ മ്യൂസിക് പ്രോഗ്രാമിന് ജനറൽ 1, എൽസി 1, എസ്സി 2, എസ്ടി 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ലേറ്റ് രജിസ്ട്രേഷൻ നടത്തി ആപ്ലിക്കേഷൻ പ്രിന്റൗട്ടും മറ്റ് അസൽ രേഖകളും സഹിതം സെപ്റ്റംബർ 6, 7 തീയതികളിൽ സ്പോട്ട് അഡ്മിഷന് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ലേറ്റ് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പ്രവേശന വിഭാഗം വെബ്സൈറ്റ് സന്ദർശിക്കുക https://admission.uoc.ac.in/. ഫോൺ: 0487 2385352.
പ്രോജക്ട് മൂല്യനിർണയം നാലാം സെമസ്റ്റർ എംബിഎ ( സിയുസിഎസ്എസ് ) ഐഎഫ്, എച്ച്സിഎം ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പ്രൊജക്റ്റ് / ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും സെപ്റ്റംബർ 12ന് തുടങ്ങും. കേന്ദ്രം: സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പ്, ജോൺ മത്തായി സെന്റർ അരണാട്ടുകര തൃശ്ശൂർ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പാലക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ് പൂർത്തിയാക്കിയതും എല്ലാ സപ്ലിമെന്ററി അവസരങ്ങളും അവസാനിച്ചതുമായ (സിബിസിഎസ്എസ് പിജി 2020 പ്രവേശനം ) മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ, എംബിഇ, എംഎച്ച്എം, എംടിടിഎം, എംടിഎച്ച്എം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ലിങ്ക് ആറു മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ( 2000 മുതൽ 2011 വരെ പ്രവേശനം ) ഒന്ന് മുതൽ നാല് വരെ വർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഏഴിനും ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയുടെ പരീക്ഷ 14 നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്.
സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെയും ( 2006 സ്കീം ) 2006 മുതൽ 2011 വരെ പ്രവേശനം ബിഎഡ് (സെമസ്റ്റർ പാറ്റേൺ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം നാലാം സെമസ്റ്റർ (സിസിഎസ്എസ് 2022 പ്രവേശനം) എംഎസ്സി എൻവിറോൺമെന്റൽ സയൻസ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം ബിഎംഎംസി ഒന്ന്, മൂന്ന് സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംപിഎഡ് ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.