യുജി ജനറല്‍ ഫൗണ്ടേഷന് കോഴ്സുകള്‍
അഫിലിയേറ്റഡ് കോളജുകള്‍ തെരഞ്ഞെടുത്തിട്ടുള്ള ഒന്നാം സെമസ്റ്റര്‍ ബിരുദത്തിനുള്ള (സിയുഎഫ്വൈയുജിപി 2024 പ്രവേശനം) ജനറല്‍ ഫൗണ്ടേഷന് കോഴ്സസ് ആന്‍ഡ് ഡിസിപ്ലിന്‍ സ്പെസിഫിക് ഫൗണ്ടേഷന് കോഴ്സസ് രജിസ്ട്രേഷന് ലിങ്ക് ഒമ്പത് വരെ കോളജ് പോര്‍ട്ടലില്‍ ലഭ്യമാകും.
ബിടെക് പ്രിന്റിംഗ് ടെക്നോളജി സ്പോട്ട് അഡ്മിഷന്
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജില്‍ 202425 അധ്യായന വര്‍ഷത്തെ ബിടെക് ലാറ്ററല്‍ എന്‍ട്രി പ്രിന്റിംഗ് ടെക്നോളജിയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് അഞ്ചിന് രാവിലെ 11ന് കോളജില്‍ വെച്ച് സ്പോട്ട് അഡ്മിഷന് നടത്തും. ലാറ്ററല്‍ എന്‍ട്രി എക്സാമിനേഷന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അസല്‍ രേഖകള്‍ സഹിതമെത്തി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 9567172591, 9188400223.
കൊടുങ്ങല്ലൂര്‍ സിസിഎസ്ഐടിയില്‍ സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാലയുടെ പഠനകേന്ദ്രമായ കൊടുങ്ങല്ലൂര്‍ സിസിഎസ്ഐടിയില്‍ ബിസിഎ, എംസിഎ ജനറല്‍/ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകുന്നേരം നാലിനകം സെന്ററില്‍ ഹാജരാകണം. എസ്സി, എസ്ടി, ഒഇസി, മത്സ്യബന്ധന കുടുംബങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും.
എംഎ എപ്പിഗ്രാഫി സീറ്റൊഴിവ്
കാലിക്കട്ട് സര്‍വകലാശാല തുഞ്ചന്‍ മാനുസ്ക്രിപ്റ്റ് റെപോസിറ്ററി ആന്‍ഡ് മള്‍ട്ടിഡിസിപ്ലിനറി റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ച എംഎ എപ്പിഗ്രാഫി ആന്‍ഡ് മാനുസ്ക്രിപ്റ്റോളജി സ്വാശ്രയ കോഴ്സില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 9946365600.
സൂക്ഷ്മപരിശോധനാഫലം
ഡിസംബര്‍ 2023ല്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എംഎഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി മാര്‍ച്ച് 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം പഠനക്കുറിപ്പ് വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2023 അധ്യയനവര്‍ഷം പ്രവേശനം നേടിയ ബിരുദവിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ പഠനസാമഗ്രികള്‍ ക്ലാസ് നടക്കുന്ന ഞായറാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് വിദൂരവിഭാഗത്തില്‍ നിന്നനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതമെത്തി ഇവ കൈപ്പറ്റാം. വിശദവിവരങ്ങള്‍ sde.uoc.ac.in