മ്യൂസിക് കോഴ്സസ് കോ ഓർഡിനേറ്റർ അഭിമുഖം
കാലിക്കട്ട് സർവകലാശാലയുടെ തൃശൂരുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ കോ ഓർഡിനേറ്റർ ഇൻ മ്യൂസിക് കോഴ്സസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 12.06.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം സെപ്റ്റംബർ ഒൻപതിന് രാവിലെ 10ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ബിസിഎ/ എംസിഎ സീറ്റൊഴിവ്
മഞ്ചേരിയിലുള്ള കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംസിഎ പ്രോഗ്രാമിൽ ജനറൽ/ സംവരണ വിഭാഗങ്ങളിലും ബിസിഎ പ്രോഗ്രാമിൽ ഏതാനും സീറ്റുകളിലും ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്ട്രേഷൻ നടത്തി സെപ്റ്റംബർ നാലിന് 11 ന് സെന്‍ററിൽ ഹാജരാകണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 7907495814.
റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാല റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഇന്‍റഗ്രേറ്റഡ് എംഎ കംപാരറ്റീവ് ലിറ്ററേച്ചർ കോഴ്സിന് ഇടിബി 2, ഒബിഎച്ച് 1, ഇഡബ്ല്യൂഎസ് 2, എസ്‌സി4, എസ്ടി 2, എംഎ കംപാരറ്റീവ് ലിറ്ററേച്ചർ കോഴ്സിന് എസ്‌സി 1, എസ്ടി 2 എന്നിങ്ങനെ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോണ്‍: 8281196370.
സിഡിഒഇ യുജി ട്യൂഷൻ ഫീസ് 12വരെ അടയ്ക്കാം
സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓണ്‍ലൈൻ എഡ്യൂക്കേഷനു (സിഡിഒഇ) കീഴിൽ 2022 വർഷം പ്രവേശനം നേടിയ ബിഎ, ബികോം, ബിബിഎ എന്നീ കോഴ്സുകളിലെ അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം) വിദ്യാർഥികൾക്ക് 500 രൂപ പിഴയോടെ സെപ്റ്റംബർ 12 വരെ ഓണ്‍ലൈനായി ട്യൂഷൻ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356, 2400288.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി എംഎ മലയാളം, എംഎ സോഷ്യോളജി, എംഎ പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ്, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, എംഎസ് സി സൈക്കോളജി, എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ് സി ബോട്ടണി വിത്ത് കംപ്യൂട്ടേഷണൽ ബയോളജി (2021, 2022, 2023 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ ബിവോക് (2022, 2023 പ്രവേശനം) നവംബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) എട്ടാം സെമസ്റ്റർ ബിടെക് ( 2019 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) നവംബർ 2024 സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
എംവോക് അപ്ലൈഡ് ബയോടെക്നോളജി മൂന്നാം സെമസ്റ്റർ നവംബർ 2023, നാലാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ ആറ് , ഏഴ് തീയതികളിൽ നടക്കും. കേന്ദ്രം: സെന്‍റ് മേരീസ് കോളജ് തൃശൂർ.
ബിവോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ ഒന്നാം സെമസ്റ്റർ (2023 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ മൂന്നിനും നാലാം സെമസ്റ്റർ (2022 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ നാലിനും നടക്കും. ബിവോക് മൾട്ടിമീഡിയ ഒന്നാം സെമസ്റ്റർ (2023 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ അഞ്ചിനും നാലാം സെമസ്റ്റർ (2022 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആറിനും തുടങ്ങും. കേന്ദ്രം: എംഇഎസ് അസ്മാബി കോളജ് വെന്പല്ലൂർ കൊടുങ്ങല്ലൂർ, സെന്‍റ് മേരീസ് കോളജ് തൃശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
ലോ കോളജുകളിലെ ഒന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എൽഎൽഎം ജൂണ്‍ 2024 റഗുലർ/സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ നാലിന് തുടങ്ങും.
ഒന്ന്, മൂന്ന് സെമസ്റ്റർ (2019 പ്രവേശനം) എംസിഎ ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 25, 24 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎച്ച്എം ഏപ്രിൽ 2024, എംഎഡ് ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം 10, 12 തീയതികൾ വരെ അപേക്ഷിക്കാം.