കാലിക്കട്ട് സർവകലാശാലാ എൻജിനീയറിങ് കോളജിൽ രണ്ടാംഘട്ട അലോട്ട്മെന്‍റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും മാർക്ക് അടിസ്ഥാനമാക്കി പ്രവേശനത്തിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9567172591.
മൂല്യനിർണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ പിജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ നടക്കും. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ പിജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് തുടങ്ങി. ക്യാമ്പ് രാവിലെ 10.00 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
വയനാട് ലക്കിടി ഓറിയെന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റിലെ രണ്ടാം വർഷ (2020, 2021 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ( ബിഎച്ച്എ. ) ഏപ്രിൽ 2024 പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/ രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ രണ്ട് മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) ബിബിഎ, എൽഎൽബി. ഹോണേഴ്‌സ് ഏപ്രിൽ 2024, മൂന്നും വർഷ എൽഎൽബി. യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2024, ബികോം. എൽഎൽബി. ഹോണേഴ്‌സ് മാർച്ച് 2024 പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/ രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.