മണ്ണാർക്കാട് സിസിഎസ്ഐടിയിൽ എംസിഎ സ്പോട്ട് അഡ്മിഷൻ
പാലക്കാട് മണ്ണാർക്കാടുള്ള എംഇഎസ് കല്ലടി കോളജിൽ പ്രവർത്തിക്കുന്ന കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംസിഎ കോഴ്സിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്സി / എസ്ടി / ഒഇസി വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 8281665557, 9446670011.
പരീക്ഷാ അപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ ( സിയുഐഇടി ) ഏഴാം സെമസ്റ്റർ ബിടെക് (2021 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) ഏപ്രിൽ 2024, (2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് 31 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ്, ഇന്റലക്ച്വൽ ഡിസബിലിറ്റി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( 2019 പ്രവേശനം ) എംഎസ്സി ജനറൽ ബയോടെക്നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.