ബിഎഡ് കൊമേഴ്സ് ഓപ്ഷൻ പ്രവേശനം 2024
2024 2025 അധ്യായന വർഷത്തേക്കുള്ള ബിഎഡ് കൊമേഴ്സ് ഓപ്ഷന്റെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിംഗ് ലിസ്റ്റ് കോളജുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മെറിറ്റടിസ്ഥാനത്തില്‍ കോളജുകള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തും. വിദ്യാർഥികൾ സെപ്റ്റംബർ ഏഴിന് മുൻപായി കോളജുകളില്‍ പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ലോഗിന്‍ വഴി മാന്റേറ്ററി ഫീസ് അടക്കുന്നതിനും അപേക്ഷ പ്രിന്റൗട്ട് എടുക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കൊമേഴ്സ് ഓപ്ഷൻ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷന് സൗകര്യം പ്രവേശന വിഭാഗം വെബ്സൈറ്റില്‍ സെപ്റ്റംബർ ഏഴിന് വൈകുന്നേരം മൂന്നുവരെ ലഭ്യമാകും. മുൻപ് രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന് ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 0494 2660600, 0494 2407017.
ബിഎഡ് കൊമേഴ്സ് സംവരണ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബിഎഡ് കൊമേഴ്സ് വിഷയത്തിൽ ‘കുശവ’ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30 ന് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 2000 മുതൽ 2003 വരെ പ്രവേശനം സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 23ന് നടക്കും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് 2020 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പിജി എംഎ മലയാളം, എംഎ സോഷ്യോളജി, എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ്സി സൈക്കോളജി, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിസ് (സിബിസിഎസ്എസ്: 2022 പ്രവേശനം റഗുലർ, 2021 ആൻഡ് 2020 പ്രവേശനം സപ്ലിമെന്ററി), (സിബിസിഎസ്എസ്) എംഎ ഹിന്ദി, എംഎ ഇക്കണോമിക്സ് ഏപ്രിൽ 2024 ( ഏപ്രിൽ 2024 ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ പത്ത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എംബിഎ ജനുവരി 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.