University News
എംഎ വുമൺ സ്റ്റഡീസ് സീറ്റൊഴിവ്
സർവകലാശാലാ പഠനവകുപ്പിലെ എംഎ വുമൺ സ്റ്റഡീസ് കോഴ്‌സിന് എസ്‌സി 2, ഒബിഎച്ച് 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30 ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്‌സിബിസി മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കും. ഫോൺ: 8848620035, 9497785313.

പേരാമംഗലം സിസിഎസ്ഐടിയിൽ എംസിഎ / ബിസിഎ സീറ്റൊഴിവ്

തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ബിസിഎ / എംസിഎ കോഴ്സുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷൻ ലിങ്ക് വഴി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒഇസി, ഒബിഎച്ച് തുടങ്ങിയ വിഭാഗക്കാർക്ക് ഫീസിളവു ലഭിക്കും. ഫോൺ: 7907414201, 0487 2202563.

പരീക്ഷ

രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ ഇന്‍റലക്ച്വൽ ഡിസെബിലിറ്റി, ഹിയറിംഗ് ഇംപയർമെന്‍റ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്‍റ് (2022 പ്രവേശനം), വിദൂര വിഭാഗം എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2020 ആൻഡ് 2021 പ്രവേശനം), (സിബിസിഎസ്എസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒൻപത് വരെ അപേക്ഷിക്കാം.
More News