പിജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. 2024 2025 അധ്യായന വര്ഷത്തെ ഏകജാലകം മുഖേനയുള്ള പിജി. പ്രവേശനത്തിന് (പി. ജി. ക്യാപ് 2024) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റിൽ ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി പുനപ്രസിദ്ധീകരിക്കേണ്ടതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബർ മൂന്നിന് ശേഷം ആയിരിക്കും. പരാതികൾ 27ന് രാവിലെ 10 മണിക്കുള്ളിൽ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതുമാണ്.
കാലിക്കട്ടിലെ ബിരുദ പ്രവേശനം 20242025 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള സമയം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണി വരെ നീട്ടി. യു.ജി. ലേറ്റ് രജിസ്ട്രേഷന് സൗകര്യം 31 ന് ഉച്ചക്ക് 12 വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ്, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
സെക്യൂരിറ്റി ഗാർഡ് നിയമനം പ്രധാന ക്യാമ്പസിലേക്ക് കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 15 വർഷത്തിൽ കുറയാത്ത സേവനമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
എംഎസ്ഡബ്ല്യൂ സീറ്റൊഴിവ് സുൽത്താൻ ബത്തേരി എംഎസ്ഡബ്ല്യൂ. സെന്ററിൽ 2024 2025 അധ്യയന വർഷത്തെ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് ഇഡബ്ല്യൂഎസ്. 2, എസ്.സി. 4, എസ്.ടി. 2 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9495610497, 9496344886.
പരീക്ഷ സർവകലാശാലാ പഠനവകുപ്പുകൾ / അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബിഎഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.