University News
സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന്
കാലിക്കട്ട് സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന് നടക്കും. അഖിലേന്ത്യ അന്തർ സർവകലാശാലാ മത്സര വിജയികൾ, പരിശീലകർ എന്നിവർക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളജുകൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. അന്താരാഷ്ട്ര തലത്തിൽ മികവുപുലർത്തിയ നിരവധി കായിക താരങ്ങളും ഒളിമ്പ്യന്മാരും പങ്കെടുക്കുന്ന പരിപാടി സർവകലാശാല സെമിനാർ കോംപ്ലക്സിൽ രാവിലെ പത്തിന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 270 കായിക താരങ്ങൾക്കാണ് ക്യാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക. മുപ്പത്താറ് ലക്ഷത്തോളം രൂപ ഇതിനായി സർവകലാശാല ചെലവഴിക്കുന്നുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.

അധ്യാപക നിയമനം

സർവകലാശാലാ ഉറുദു പഠനവകുപ്പിൽ മണിക്കൂർ വേതനടിസ്ഥാനത്തിലുള്ള ഒരു അസി. പ്രഫസറുടെ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ ഓഗസ്റ്റ് 27ന് രാവിലെ 11 ന് നടക്കും. യുജിസി മാനദണ്ഡമനുസരച്ച് യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ: 9497860850.

ജന്തുശാസ്ത്ര പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനം

സർവകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിൽ അസി. പ്രഫസർ തസ്തികയിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജന്തുശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് / പിഎച്ച്ഡി യോഗ്യതയുമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്.

ഫോക്‌ലോർ പഠനവകുപ്പിൽ സീറ്റൊഴിവ്

സർവകലാശാല പഠനവകുപ്പിൽ എംഎ ഫോക്‌ ലോർ കോഴ്‌സിന് എസ്ടി 2, ഇടിബി 2, ഇഡബ്ല്യൂഎസ് 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 30ന് രാവിലെ പത്തിന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്‌സിബിസി മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്.

എംഎ ഫിലോസഫി സീറ്റൊഴിവ്

സർവകലാശാലാ പഠനവകുപ്പിലെ എംഎ ഫിലോസഫി കോഴ്‌സിന് എസ്‌സി / എസ്ടി വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത: ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദം. താത്പര്യമുള്ളവർ ഓഗസ്റ്റ് 29ന് രാവിലെ 10.30ന് പഠനവകുപ്പിൽ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

മണ്ണാർക്കാട് സിസിഎസ്ഐടിയിൽ എംസിഎ സീറ്റൊഴിവ്

പാലക്കാട് മണ്ണാർക്കാടുള്ള എംഇഎസ് കല്ലടി കോളജിൽ പ്രവർത്തിക്കുന്ന കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് രണ്ടിന് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം സെന്‍ററിൽ ഹാജരാകേണ്ടതാണ്. എസ്‌സി / എസ്ടി / ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ‌: 8281665557, 9446670011.

കൊടുങ്ങല്ലൂർ സിസിഎസ്ഐടിയിൽ ബിസിഎ / എംസിഎ സീറ്റൊഴിവ്

തൃശൂർ കൊടുങ്ങല്ലൂരുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിസിഎ / എംസിഎ പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചിന് മുൻപായി സെന്‍ററിൽ ഹാജരാകണം. എസ്‌സി / എസ്ടി / ഒഇസി / മത്സ്യബന്ധന കുടുബങ്ങളിലെ കുട്ടികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9895327867, 9645826748.

പുനഃപ്രവേശന അപേക്ഷ

സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്ഡിഇ) കീഴിൽ എംഎ ഇക്കണോമിസ്, എംഎ ഹിന്ദി, എംഎ അറബിക്, എംഎ ഫിലോസഫി, എംഎ സംസ്‌കൃതം, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎസ്‌സി മാത്തമാറ്റിക്സ്‌, എംകോം പ്രോഗ്രാമുകളിൽ 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്‍റെ മൂന്നാം സെമസ്റ്ററിലേക്ക് സിബിസിഎസ്എസ് 2023 പ്രവേശനം പിജി ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാം. ഓൺലൈനായി പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 100 രൂപ പിഴയോടെ ആറ് വരെയും 500 രൂപ അധിക പിഴയോടെ 10 വരെയും പുനഃപ്രവേശനം നേടാം. ഫോൺ: 0494 2400288, 2407356. വിശദ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/.

പിജി സ്ട്രീം ചേഞ്ച് അപേക്ഷ

കാലിക്കട്ട് സർവകലാശാലാ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ (സിബിസിഎസ്എസ്) എംഎ ഇക്കണോമിസ്, എംഎ ഹിന്ദി, എംഎ ഫിലോസഫി, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎസ്‌സി മാത്തമാറ്റിക്സ്‌, എംകോം എന്നീ പ്രോഗ്രാമുകളിൽ 2023 വർഷം പ്രവേശനം നേടി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷ എഴുതിയ ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ വഴി പ്രസ്തുത പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിൽ ചേർന്ന് ( സിബിസിഎസ്എസ് 2023 പ്രവേശനം പിജി ബാച്ചിനൊപ്പം ) പഠനം തുടരാം. വിദ്യാർഥികൾക്ക് സിഡിഒഇ വിഭാഗത്തിൽ നേരിട്ടെത്തി പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 100 രൂപ പിഴയോടെ ആറ് വരെയും 500 രൂപ അധിക പിഴയോടെ 11 വരെയും പ്രവേശനം നേടാം. സ്ട്രീം ചേഞ്ച് നേടുന്നവർ സിബിസിഎസ്എസ് 2023 പ്രവേശനത്തിന്‍റെ സിലബസ് പ്രകാരമാണ് സിഡിഒഇ മൂന്നാം സെമസ്റ്റർ മുതൽ പരീക്ഷ എഴുതേണ്ടത്. 2023 സിഡിഒഇ സിലബസിൽ ഒന്നും രണ്ടും സെമസ്റ്ററിൽ ഉള്ളതും പഴയ (റഗുലർ) സിലബസിൽ ഇല്ലാത്തതുമായ പേപ്പറുകൾ ( ഡെഫിഷ്യൻസി പേപ്പറുകൾ ) ഏതെങ്കിലും ഉണ്ടെങ്കിൽ വിദ്യാർഥികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സർവകലാശാല അനുശാസിക്കുന്ന നിയമങ്ങൾക്കും വിധേയമായി എഴുതി പാസാവേണ്ടതാണ്. ഫോൺ: 0494 2400288. വിശദ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/.

ബിഎഡ് രണ്ടാം സെമസ്റ്റർ പരീക്ഷ

സർവകലാശാലാ പഠന വകുപ്പുകൾ / അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബിഎഡ് ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ എംസിഎ ( 2021 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

എല്ലാ അവസങ്ങളും നഷ്‌ടമായ ബിടെക് (2000 മുതൽ 2003 വരെ പ്രവേശനം) / പാർട്ട് ടൈം ബിടെക് (2000 മുതൽ 2008 വരെ പ്രവേശനം) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ 23 ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ബിബിഎ എൽഎൽബി ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, ഏഴാം സെമസ്റ്റർ (2019, 2020 പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം.
More News