ബിഎഡ് കൊമേഴ്സ് ഓപ്ഷൻ; അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സര്‍വകലാശാലയുടെ 2024 2025 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തരമുള്ള ബിഎഡ് കൊമേഴ്സ് ഓപ്ഷന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓഗസ്റ്റ് 24ന് വൈകുന്നേരം നാലിന് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം അലോട്ട്മെന്റ് ലഭിച്ച കോളജില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്സി / എസ്ടി / ഒഇസി വിഭാഗത്തിന് 135 രൂപ മറ്റുള്ളവർക്ക് 540 രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഇവരെ തുടര്‍ന്നുള്ള പ്രവേശനത്തിന് പരിഗണിക്കില്ല. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിരം പ്രവേശനം നേടണം. ഹയര്‍ ഓപ്ഷന് നിലനിര്‍ത്തുന്നവരെ അലോട്ട്മെന്റിനുശേഷം ഉണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടിയവര്‍ക്ക് ടിസി ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം. ഫോണ്‍: 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
അസിസ്റ്റന്റ് പ്രഫസർ നിയമനം: വാക് ഇൻ ഇന്റർവ്യൂ മാറ്റി
കാലിക്കട്ട് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠന വകുപ്പിലെ എംപിഎഡ് പ്രോഗ്രാമിന് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള മൂന്ന് അസി. പ്രഫസർ (ഒരെണ്ണം അത്ലറ്റിക്സ് സ്പെഷലൈസേഷൻ) തസ്തികകളിലേക്ക് ഓഗസ്റ്റ് 27ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 29ലേക്ക് മാറ്റി. യുജിസി മാനദണ്ഡ പ്രകാരം യോഗ്യരായവർ രണ്ട് കോപ്പി ബയോഡാറ്റയും മറ്റു യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം 11 ന് പഠനവകുപ്പിൽ ഹാജരാകണം.
ഹിന്ദി ഗസ്റ്റ് അധ്യാപക നിയമനം; വാക് ഇൻ ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ ഹിന്ദി എജ്യുക്കേഷൻ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 24ന് രാവിലെ 11ന് നടക്കും. യോഗ്യത: ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഹിന്ദി എഡ്യുക്കേഷനിൽ എംഎഡും നെറ്റും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകളും സഹിതം എഡ്യുക്കേഷൻ പഠനവകുപ്പിൽ രാവിലെ 10.30ന് ഹാജരാകണം.
എംഎസ്സി ഫുഡ് സയൻസ് സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൽ എൻആർഐ ക്വാട്ടയിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. മേൽ പറഞ്ഞ സംവരണ വിഭാഗത്തിൽപെട്ട പിജി ക്യാപ് രജിസ്ട്രേഷൻ ഐഡി ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം ഓഗസ്റ്റ് 27ന് രാവിലെ 10.30ന് സർവകലാശാലാ ക്യാമ്പസിലെ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2407345.
തളിക്കുളം സിസിഎസ്ഐടിയിൽ ബിസിഎ / എംസിഎ സീറ്റൊഴിവ്
തൃശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിസിഎ / എംസിഎ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 23ന് രാവിലെ 11ന് സെന്ററിൽ ഹാജരാകണം. എസ്സി / എസ്ടി / ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0487 2607112, 9400749401, 8547044182.
കോൺടാക്ട് ക്ലാസ്
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനു കീഴിലെ മൂന്നാം സെമസ്റ്റർ ബിഎ / ബികോം / ബിബിഎ ( സിബിസിഎസ്എസ് 2023 പ്രവേശനം ) വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ സെപ്റ്റംബർ ഏഴു മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐഡി കാർഡ് സഹിതം ഹാജരാകേണ്ടതാണ്. ചില പ്രോഗ്രാമുകളുടെ കോൺടാക്ട് ക്ലാസുകൾ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലല്ല നടത്തുന്നത്. ആയതിനാൽ സിഡിഒഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അതത് കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
ലോ കോളജുകളിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ നാല് വരെയും 190 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ബിആർക് ( 2017, 2018, 2019 പ്രവേശനം ) നവംബർ 2024, (2015, 2016 പ്രവേശനം) ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ആറ് വരെയും 190 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ മൂന്നാം സെമസ്റ്റർ (പിജി സിഡിഇ സിബിസിഎസ്എസ്) എംഎ, എംഎസ്സി, എംകോം (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് ( 2014 പ്രവേശനം മാത്രം ) നവംബർ 2021 സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നാം വർഷ എംഎ ഇക്കണോമിക്സ് സെപ്റ്റംബർ 2023, അവസാന വർഷ എംഎ ഹിസ്റ്ററി സെപ്റ്റംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.