University News
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ നിയമനം
കാലിക്കട്ട് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠന വകുപ്പിലെ എംപിഎഡ് പ്രോഗ്രാമിന് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള മൂന്ന് അസി. പ്രഫസർ (ഒരെണ്ണം അത്‌ലറ്റിക്സ് സ്പെഷ്യലൈസേഷൻ) തസ്തികളിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ 27ന് നടക്കും. യുജിസി മാനദണ്ഡ പ്രകാരം യോഗ്യരായവർ രണ്ട് കോപ്പി ബയോഡാറ്റയും മറ്റു യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം 11 ന് പഠനവകുപ്പിൽ ഹാജരാകണം.

ജോൺ മത്തായി സെന്‍ററിൽ ബിസിഎ / എംഎസ്‌സി കംപ്യൂട്ടർ സയൻസ് സീറ്റൊഴിവ്

തൃശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാലാ ജോൺ മത്തായി സെന്‍ററിലെ സെന്‍റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിസിഎ / എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. സർവകലാശാലാ ക്യാപ് ഐഡി ഉള്ളവർക്ക് പ്രവവേശനം നേടാം. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 23ന് രാവിലെ 11ന് സെന്‍ററിൽ ഹാജരാകേണ്ടതാണ്. എസ്‌സി / എസ്ടി / ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.

പേരാമ്പ്ര റീജിയണൽ സെന്‍ററിൽ സീറ്റൊഴിവ്

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാലാ റീജിയണൽ സെന്‍ററിൽ എംസിഎ / ബിസിഎ / ബിഎസ്ഡബ്ല്യൂ പ്രോഗ്രാമുകളിലെ ജനറൽ / സംവരണ സീറ്റുകളിലും എംഎസ്ഡബ്ല്യൂ പ്രോഗ്രാമിൽ ജനറൽ / മുസ്ലിം / ഇഡബ്ല്യൂഎസ് / എസ്‌സി / എസ്ടി സീറ്റുകളിലും ഒഴിവുണ്ട്. യോഗ്യരായവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 11ന് സെന്‍ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. എസ്‌സി / എസ്ടി / ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബിസിഎ / എംസിഎ), 8594039556 (ബിഎസ്ഡബ്ല്യൂ / എംഎസ്ഡബ്ല്യൂ), 0496 2991119.

മഞ്ചേരി സിസിഎസ്ഐടിയിൽ ബിസിഎ / എംസിഎ സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിസിഎ / എംസിഎ പ്രോഗ്രാമുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി മുൻഗണനാ ക്രമത്തിൽ പ്രവേശനം നേടാം. എസ്‌സി / എസ്ടി / ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾക്കുള്ള നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് അഞ്ചാം സെമസ്റ്റർ ബിടെക് (2019 മുതൽ 2022 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ആറ്‌ വരെയും 190 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ ബിടെക് (2019 മുതൽ 2023 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് 27 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (പിജി സിസിഎസ്എസ് ) എംഎ, എംഎസ് സി, എംകോം, എംബിഎ, എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംസിജെ, എംടിഎ, എംഎസ്‌സി ഫോറൻസിക് സയൻസ്, എംഎസ്‌സി റേഡിയേഷൻ ഫിസിക്സ്, ( നാനോസയൻസ് ) എംഎസ്‌സി ഫിസിക്സ്, എംഎസ്‌സി കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ അഞ്ച് വരെയും 190 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 മുതൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎ, ബിഎസ് സി, ബിഎസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബികോം, ബികോം വൊക്കേഷണൽ സ്ട്രീം ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിഎച്ച്എം, ബിഎച്ച്എ, ബിഎ ഫിലിം ആൻഡ് ടെലിവിഷൻ, ബിഎ വിഷ്വൽ കമ്മ്യുണിക്കേഷൻ, ബിഎ മൾട്ടീമീഡിയ, ബിഎ അഫ്സൽ ഉൽ ഉലമ, ബിജിഎ, ബികോം ഹോണേഴ്‌സ്, ബികോം പ്രഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബിടിഎ ( 2019 മുതൽ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി സിഡിഒഇ) ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ ( 2019 പ്രവേശം മുതൽ), ബിഎ മൾട്ടീമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2024, ബിഎ മൾട്ടീമീഡിയ (സിബിസിഎസ്എസ്യുജി 2019 പ്രവേശനം) നവംബർ 26023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എംഎ മ്യൂസിക് (സിബിസിഎസ്എസ് 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
More News