റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതാതു പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. പി.ജി. ക്യാപ് സ്റ്റുഡന്‍റ് ലോഗിൻ വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. കോളേജിൽ നിന്നുള്ള നിർദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തിൽ വിദ്യാർഥികൾ പ്രവേശനം നേടേണ്ടതാണ്. പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ഓഗസ്റ്റ് 22 മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും.
സിയു ക്യാറ്റ് ലേറ്റ് രജിസ്ട്രേഷൻ
കാലിക്കട്ട് സർവകലാശാലാ പഠനവകുപ്പുകൾ/ സ്വാശ്രയ സെന്‍ററുകൾ/ അഫിലിയോറ്റഡ് കോളജുകൾ എന്നിവിടങ്ങളിലേക്ക് പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന (
CUCAT 2024 ) പ്രോഗ്രാമുകളിൽ (ബി.പി.എഡ്., ഇന്‍റഗ്രേറ്റഡ് ബി.പി.ഇ.എസ്., എം.പി.എഡ്. ഒഴികെ) ഒഴിവുള്ള സീറ്റുകളിലേക്കായി ലേറ്റ് ഫീയോടുകൂടി ഒണ്‍ലൈൻ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തി. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് പഠനവകുപ്പുകൾ/ സ്വാശ്രയ സെന്‍ററുകൾ/ അഫിലിയേറ്റഡ് കോളജുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂർത്തിയാക്കേണ്ടതാണ്. പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ അപേക്ഷകരെ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. വിജ്ഞാപന പ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 920 രൂപ. എസ് സി./എസ്.ടി. വിഭാഗത്തിന് 580 രൂപ. (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 1140 രൂപ എസ്.സി./എസ്.ടി. വിഭാഗത്തിന് 700 രൂപ). പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 90/ രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2660600.
എംസിഎ സീറ്റൊഴിവ്
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളജിൽ പ്രവർത്തിക്കുന്ന കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് ജനറൽ/ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഓഗസ്റ്റ് 21ന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകൾ സഹിതം സെന്‍ററിൽ ഹാജരാകേണ്ടതാണ്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. തുടർന്നും ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവർക്കായി സർവകലാശാലാ വെബ്സൈറ്റിൽ ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8281665557, 9446670011.
ബിസിഎ സീറ്റൊഴിവ്
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. പ്രോഗ്രാമിന് എസ്.സി./എസ്.ടി./ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 21നു രാവിലെ 11 മണിക്ക് സെന്‍ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. /എസ്.ടി /ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 7907495814.
കെമിസ്ട്രി പഠനവകുപ്പിൽ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പിലെ (1) എം.എസ് സി. കെമിസ്ട്രി പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വാട്ട 1, സ്പോർട്സ് ക്വാട്ട 1, (2) ഇന്‍റഗ്രേറ്റഡ് എംഎസ്‌സി. കെമിസ്ട്രി പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വാട്ട 1, ലക്ഷദ്വീപ് ക്വാട്ട 1, ഓൾ ഇന്ത്യ ക്വാട്ട 2 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിൽ യോഗ്യരായവർ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലും മറ്റു ക്വാട്ടകളിൽ യോഗ്യരായവർ രസതന്ത്ര പഠനവകുപ്പിലും ഓഗസ്റ്റ് 22ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. അതിന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലേറ്റ് രജിസ്ട്രേഷൻ ലിങ്കിൽ കയറി അപേക്ഷിക്കണം.
ഇന്‍റഗ്രേറ്റഡ് എംഎസ് സി ഫിസിക്സ് സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഫിസിക്സ് പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വാട്ട 1, ലക്ഷദ്വീപ് ക്വാട്ട 1, ഓൾ ഇന്ത്യ ക്വാട്ട 2, സ്പോർട്സ് ക്വാട്ട 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സ്പോർട്സ് ക്വാട്ടയിൽ യോഗ്യരായവർ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലും മറ്റു ക്വാട്ടകളിൽ യോഗ്യരായവർ ഫിസിക്സ് പഠനവകുപ്പിലും ഓഗസ്റ്റ് 22ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. അതിന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലേറ്റ് രജിസ്ട്രേഷൻ ലിങ്കിൽ കയറി അപേക്ഷിക്കണം.
എഐയു ലോഗോ മത്സരം
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്‍റെ (എ.ഐ.യു.) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലാ തലത്തിൽ ലോഗോയും ആപ്തവാക്യവും തയ്യാറാക്കുന്നതിന് മത്സരം നടത്തുന്നു. വിദ്യാർഥികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ ലോഗോകളും ആപ്തവാക്യങ്ങളും ഓഗസ്റ്റ് 31ന് മുൻപായി എ.ഐ.യു. വെബ്സൈറ്റ് വഴി സമർപ്പിക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ ലഭിക്കും. വിശദ വിജ്ഞാപനവും നിയമാവലിയും എ.ഐ.യു. വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി. (PG CBCSS ) (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും, 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റർ എം.ബി.എ. ഫുൾ ടൈം, പാർട്ട് ടൈം (CUCSS 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ/ സപ്ലിമെന്‍ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഓഗസ്റ്റ് 21 മുതൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം
എം.ബി.എ. (ഫുൾ ടൈം) നാലാം സെമസ്റ്റർ (2013, 2015 പ്രവേശനം), എം.ബി.എ. (പാർട്ട് ടൈം) ഒന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം), രണ്ടാം സെമസ്റ്റർ (2013, 2015 പ്രവേശനം), മൂന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം), നാലാം സെമസ്റ്റർ (2015 പ്രവേശനം) (CUCSS) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.
എം.ബി.എ. (CCSS PG) ഒന്ന്, മൂന്ന് സെമസ്റ്റർ (2017, 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എം.കോം., എം.എ. ഹിസ്റ്ററി ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം സെപ്റ്റംബർ രണ്ട്, നാല് തീയതികൾ വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബി.പി.എഡ്., (CBCSS) എം.എ. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം സെപ്റ്റംബർ രണ്ട്, ഓഗസ്റ്റ് 31 തീയതികൾ വരെ അപേക്ഷിക്കാം.