University News
എംഎ ജേണലിസം, എംഎസ്ഡബ്ല്യൂ, എംസിഎ: പ്രവേശനം 2024
2024 2025 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയുടെ എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ (സര്‍വകലാശാലാ പഠനവകുപ്പ് ഒഴികെ), മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്സ്‍ (എംഎസ്ഡബ്ല്യൂ), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (എംസിഎ) എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 31 ന് വൈകുന്നേരം നാലിന് മുമ്പായി അതത് കോളജുകളില്‍ / സര്‍വകലാശാല സെന്‍ററുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്‌സി / എസ്ടി / ഒഇസി / ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് 135 രൂപ, മറ്റുള്ളവർക്ക് 540 രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. ഹയര്‍ ഓപ്ഷനുകളുള്ള വിദ്യാർഥികൾ 31 ന് ശേഷം പ്രസ്തുത ഹയര്‍ ഓപ്ഷനിലേക്കുള്ള വെയിറ്റിംഗ് റാങ്ക് ലിസ്റ്റനുസരിച്ച് കോളജ് / സെന്‍ററുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം ആവശ്യമെങ്കില്‍ പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

ഗസ്റ്റ് അധ്യപക നിയമനം

തൃശൂർ ജില്ലയിലെ പേരാമംഗലത്ത് സ്ഥിതിചെയ്യുന്ന കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിൽ 2024 വർഷത്തിൽ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് യുജിസി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെ ഗസ്റ്റ് അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ളവർ യോഗ്യതകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കേണ്ടതാണ്. വിലാസം: സ്കൂൾ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ്, തെച്ചിക്കോട്ടുകാവ് ദേവസ്വം ബിൽഡിംഗ്, പേരാമംഗലം, തൃശൂർ, പിൻ680545. ഫോൺ: 0487 2202560.

ഹാൾടിക്കറ്റ്

ജൂലൈ 29 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക്‌ / പാർട്ട് ടൈം ബിടെക് (2009 സ്‌കീം) ഏപ്രിൽ 2021 സപ്ലിമെന്‍ററി പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം: സർവകലാശാലാ എൻജിനീയറിംഗ് കോളജ്.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിവോക് അപ്ലൈഡ് ബയോടെക്‌നോളജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 30 നും (കേന്ദ്രം: സെന്‍റ് മേരീസ് കോളജ് തൃശൂർ) ബിവോക് മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്‍റ് പ്രാക്ടിക്കൽ പരീക്ഷകൾ 31 നും തുടങ്ങും (കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ശാന്തിഗ്രാമം നിലമ്പൂർ). വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2014 പ്രവേശനം മാത്രം), മൂന്ന് വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ആഗസ്റ്റ് ഏഴിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബിആർക് ( 2014 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
More News