University News
ഗസ്റ്റ് അധ്യപക നിയമനം
തൃശൂർ വലപ്പാട് സ്ഥിതിചെയ്യുന്ന കാലിക്കട്ട് സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്‍ററിൽ ഫിസിക്കൽ എഡ്യുക്കേഷൻ, പെർഫോമിംഗ് ആർട്സ്, ഫൈൻ ആർട്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ രേഖകളുമായി 30ന് രാവിലെ 11ന് അഭിമുഖത്തിന് സെന്‍ററിൽ ഹാജരാകണം. ഫോണ്‍: 9846633033, 9495026862.

ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ മൂന്നു ഒഴിവുകളിലേക്ക് പിഎച്ച്ഡി (നോണ്‍ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് യുജിസി/ സിഎസ്ഐആർ ജെആർഎഫ്, ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകൾ ഉള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. ന്ധകെമിക്കൽ/ ബയോസെൻസിംഗ് ഡിവൈസ് യൂസിംഗ് ഇലക്ട്രോകെമിക്കൽ ടെക്നിക്സ്’ എന്ന വിഷയത്തിൽ ഡോ. ലിബു കെ. അലക്സാണ്ടറിനു കീഴിലും ന്ധസിന്തസിസ്, സെൽഫ് അസംബ്ലി ആൻഡ് പ്രൊപ്പൽഷൻ ഓഫ് ആനിസോട്രോപിക് കോളോയിഡ്സ്’ എന്ന വിഷയത്തിൽ ഡോ. കെ.പി. സുഹൈലിനു കീഴിലുമാണ് ഒഴിവുകൾ. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് ആറിനു രാവിലെ 10.30ന് പഠനവകുപ്പ് മേധാവിയുടെ ചേന്പറിൽ അഭിമുഖത്തിന് ഹാജരാകണം.

ബിഎഡ് പ്രവേശനം 2024

2024 2025 അധ്യയന വർഷത്തേക്കുള്ള ബിഎഡ് പ്രവേശനത്തിന് (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വെയിറ്റിംഗ് ലിസ്റ്റ് കോളജുകൾക്ക് നൽകിയിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ കോളജുകൾ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തും. വിദ്യാർഥികൾ ഓഗസ്റ്റ് ആറിനു മുൻപായി കോളജുകളിൽ പ്രവേശനം നേടണം. വിദ്യാർഥികൾക്ക് സ്റ്റുഡന്‍റ് ലോഗിൻ വഴി മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനും അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. മുൻപ് രജിസ്റ്റർ ചെയ്തവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഫോണ്‍ : 0494 2407016, 2660600, 2407017.

പിജി കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

2024 2025 അധ്യയന വർഷത്തേക്കുള്ള പിജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക്, കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുവേണ്ടി 27ന് വൈകുന്നേരം നാലു വരെ സ്റ്റുഡന്‍റ് ലോഗിൻ വഴി ഓണ്‍ലൈനായി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്തതിനുശേഷം റിപ്പോർട്ട് ചെയ്യാൻ താത്പര്യമുള്ള കമ്മ്യൂണിറ്റി കോളജുകൾക്ക് നേരെയുള്ള ന്ധ ഞഋജഛഞഠ ’ എന്ന ലിങ്ക് ഉപയോഗിച്ച് റിപ്പോർട്ടിംഗ് പൂർത്തീകരിക്കാവുന്നതാണ്. ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് പരിഗണിക്കുക. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും ഇപ്രകാരം റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.

പരീക്ഷ

വിദൂര വിഭാഗം/ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്‍റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

ഒന്നാം വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട് ഹിസ്റ്ററി ആൻഡ്് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ( സിസിഎസ്എസ്) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എംകോം സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News