University News
അംഗീകാരം റദ്ദാക്കി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ 2007 2008 അക്കാദമിക വർഷം മുതൽ അഫിലിയേറ്റ് ചെയ്തിരുന്ന തൃശൂർ കൈപമംഗലം വിക്രം സാരാഭായ് ബിഎഡ് കോളജിന്‍റെ അംഗീകാരം സർവകലാശാലയുടെ നിർദേശങ്ങൾ പാലിക്കാത്തതിനാൽ 2019 20 വർഷം മുതൽ റദ്ദാക്കി.

അസിസ്റ്റന്‍റ് പ്രഫസർ നിയമനം

തേഞ്ഞിപ്പലം: തൃശൂർ കേരളാ പോലീസ് അക്കാദമിയിൽ സ്ഥിതി ചെയ്യുന്ന കാലിക്കട്ട് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ മണിക്കൂർ വേതനടിസ്ഥാനത്തിൽ രണ്ട് അസിസ്റ്റന്‍റ് പ്രഫസർമാരെ നിയമിക്കുന്നു. യോഗ്യത: 55 ശതമാനം മാർക്കോടുകൂടിയ എംഎസ്‌സി ഫോറൻസിക് സയൻസ് അല്ലെങ്കിൽ തത്തുല്യം, ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് / പിഎച്ച്ഡി യോഗ്യരായവർ മതിയായ രേഖകൾ സഹിതം 29ന് രാവിലെ 10.30ന് കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിലെ ലൈഫ് സയൻസ് പഠനവകുപ്പിൽ വാക്ഇൻഇന്‍റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

ബിടിഎച്ച്എം സർട്ടിഫിക്കറ്റ്

2021 2024 ബാച്ച് ബിടിഎച്ച്എം വിദ്യാർഥികളുടെ ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും അതത് കോളജുകളിലേക്ക് നൽകിയിട്ടുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിവർക്ക് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും അവരവരുടെ കോളജുകളിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബിവോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്‍റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 26 ന് തുടങ്ങും. കേന്ദ്രം: എംഇഎസ് പൊന്നാനി കോളജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷ ആഗസ്റ്റ് ഏഴിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ എംആർക് (2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ആഗസ്റ്റ് 21 ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ ( സിയുസിബിസിഎസ്എസ് യുജി 2018 പ്രവേശനം, സിബിസിഎസ്എസ് യുജി 2019 പ്രവേശം മുതൽ ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.

കാലിക്കട്ട് പിജി: ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: 2024 2025 അധ്യയന വര്‍ഷത്തെ പിജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്നാമത്തെ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. എസ്‌സി / എസ്ടി / ഒഇസി/ ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് 135 രൂപ, മറ്റുള്ളവർക്ക് 540 രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. മാൻഡേറ്ററി ഫീസടച്ചവർ അവരുടെ ലോഗിനിൽ മാൻഡേറ്ററി ഫീസ് റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് റെസിപ്റ്റ് ലഭിച്ചാൽ മാത്രമേ പേയ്മെന്‍റ് പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ. മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ജൂലൈ 27 ന് വൈകുന്നേരം അഞ്ച് വരെ ലഭ്യമാകും. അലോട്ട്മെന്‍റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുന്നതും, തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്. കേരളത്തിന് പുറത്തുള്ള സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ അതാത് സർവകലാശാലകളിൽ നിന്നും ആ സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണാഫൈഡ് സർട്ടിഫിക്കറ്റ്), അവരുടെ മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം തുടങ്ങിയ രേഖകൾ പ്രവേശന സമയത്തു ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
More News