University News
ഡെപ്യൂട്ടേഷൻ നിയമനം
കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കെഎസ്ആർ വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യുജിസി റെഗുലേഷൻ 2018 അനുശാസിക്കുന്ന യോഗ്യതകളുള്ള കേരളത്തിലെ അംഗീകൃത സർവകലാശാല / ഗവണ്മെന്‍റ് / എയ്ഡഡ് കോളജ് / സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന പ്രഫസർമാർക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. https://www.uoc.ac.in/ .

സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ: സ്ഥിര നിയമനം

കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ഒഴിവുള്ള ഡയറക്ടർ തസ്തികലയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/.

മൂല്യനിർണയ ക്യാമ്പ്

നാലാം സെമസ്റ്റർ പിജി (പിജി സിബിസിഎസ്എസ് ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ അഫിലിയേറ്റഡ് കോളജുകളിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 29നും വിദൂര വിദ്യാഭാസ വിഭാഗത്തിന്‍റെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 27നും തുടങ്ങും. ക്യാമ്പിന്‍റെ വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

എട്ട്, ആറ്, നാല്, രണ്ട് സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്‌സ്, ആറ്, നാല്, രണ്ട് സെമസ്റ്റർ മൂന്ന് വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2024 / നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് ആറ് വരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ (2023 പ്രവേശനം) ബിബിഎ എൽഎൽബി ഹോണേഴ്‌സ്, മൂന്ന് വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി നവംബർ 2023 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജൂലൈ 24 വരെയും 190 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

വൈവ

വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എംഎ ഹിന്ദി (എസ്ഡിഇ സിബിസിഎസ്എസ്) ഏപ്രിൽ 2024 വൈവ ജൂലൈ 23, 24 തീയതികളിൽ നടക്കും. കേന്ദ്രം: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി മാർച്ച് 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് മുതൽ മൂന്ന് വരെ വർഷ ബിബിഎ ( എസ്‍ഡിഇ / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News