University News
അക്കാദമിക് കൗൺസിൽ യോഗം
കാലിക്കട്ട്സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 17 ന് രാവിലെ 10 മണിക് സെനറ്റ് ഹൗസിൽ ചേരും.

ഹിന്ദി സമ്മേളനം

ഹിന്ദി പഠനവകുപ്പിൽ പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഹിന്ദി സമ്മേളനം നടക്കും. ഹിന്ദി പഠനവകുപ്പ് സെമിനാർ ഹാളിൽ രാവിലെ 10 ന് തുടങ്ങുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര വാർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വ വിദ്യാലയത്തിലെ മുൻ വൈസ് ചാൻസിലർ ഡോ. ജി. ഗോപിനാഥനാണ് മുഖ്യാതിഥി.

കോളജുകൾക്കും കോഴ്‌സുകൾക്കും അപേക്ഷ ക്ഷണിച്ചു

2024 25, 2025 26 അധ്യയന വർഷത്തിൽ പുതിയ കോളേജുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികളും അഡീഷണൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്തിട്ടുള്ള കോളജുകളും കേരള സർക്കാരിന്‍റെ ഭരണാനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ലഭിക്കുന്ന മുറയ്ക്ക് നിരാക്ഷേപ സാക്ഷ്യപത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ താഴെ പറയുന്ന രേഖകൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. ഫോണ്‍: 0494 2407112.

എംബിഎ. ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ) പ്രവേശനം 2024

കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ), സ്വാശ്രയ കോളേജുകള്‍ ( ഓട്ടണമസ് ഒഴികെ ) എന്നിവയില്‍ 2024 വര്‍ഷത്തെ എംബിഎ. പ്രവേശനത്തിന്നേടിയവർക്ക് ഉൾപ്പെടെ, ജൂലൈ 20ന് വൈകിട്ട് അഞ്ച് മണിവരെ ലേറ്റ് ഫീയോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഫോണ്‍ : 0494 2407017, 2407016, 2660600.

പരീക്ഷാ അപേക്ഷ

ബികോം. എൽഎൽബി. ഹോണേഴ്‌സ് മാർച്ച് 2024 എട്ടാം സെമസ്റ്റർ (2020 പ്രവേശനം) റഗുലർ, ആറാം സെമസ്റ്റർ (2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്‍ററി, നാലാം സെമസ്റ്റർ (2022 പ്രവേശനം) റഗുലർ, രണ്ടാം സെമസ്റ്റർ (2021, 2022 പ്രവേശനം) സപ്ലിമെന്‍ററി, മാർച്ച് 2023 രണ്ടാം സെമസ്റ്റർ (2020 പ്രവേശനം)സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 31 വരെയും 190/ രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും അപേക്ഷിക്കാം.
More News