University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തൊ​ഴി​ൽ മേ​ള
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ്ലേ​സ്മെ​ന്‍റ് സെ​ല്ലും ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യ കെ12 ​ടെ​ക്‌​നോ സ​ർ​വീ​സും ചേ​ർ​ന്ന് 19 ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​വ​ശ്യ​മു​ള്ള ത​സ്തി​ക, യോ​ഗ്യ​ത, എ​ന്നി​വ ക്ര​മ​ത്തി​ൽ. 1) ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ, എം​ബി​എ. 2) ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പ​ക​ർ, ബി​രു​ദം + ബി​എ​ഡ് (വ​നി​ത​ക​ൾ മാ​ത്രം). 3) പേ​ര​ന്‍റ് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ (പി​ആ​ർ​ഒ), ബി​ബി​എ / ബി​കോം. 4) പേ​ര​ന്‍റ് റി​ലേ​ഷ​ൻ മാ​നേ​ജ​ർ (പി​ആ​ർ​എം), ബി​ബി​എ (വ​നി​ത​ക​ൾ മാ​ത്രം). കേ​ര​ള​ത്തി​ന് പു​റ​ത്ത് ജോ​ലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രും ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ 9.30 ന് ​നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. പ്ര​വേ​ശ​നം സൗ​ജ​ന്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8281478036, ഇ​മെ​യി​ൽ: [email protected].

ബി​എ​ഡ് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 20242025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖേ​ന​യു​ള്ള ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ (കൊ​മേ​ഴ്സ് ഓ​പ്ഷ​ന്‍ ഒ​ഴി​കെ​യു​ള്ള ) ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 20 ന് ​നാ​ലി​ന് മു​ൻ​പാ​യി മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ഡ്മി​റ്റ് കാ​ര്‍​ഡ് സ​ഹി​തം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ല്‍ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. എ​സ്‌​സി / എ​സ്ടി / ഒ​ഇ​സി / ഒ​ഇ​സി​ക്ക് ത​ത്തു​ല്യ​മാ​യ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന വി​ഭാ​ഗം: 135 രൂ​പ, മ​റ്റു​ള്ള​വ​ര്‍: 540 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് മാ​ന്‍​ഡേ​റ്റ​റി ഫീ​സ്. മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ര്‍​ക്ക് നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്. ഇ​വ​രെ തു​ട​ര്‍​ന്നു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കി​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ എ​ല്ലാ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളും റ​ദ്ദ് ചെ​യ്ത് അ​ഡ്മി​റ്റ് കാ​ര്‍​ഡ് എ​ടു​ത്ത് സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​വ​രെ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രി​ക്കും. സ്ഥി​ര​പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക് ടി​സി ഒ​ഴി​കെ​യു​ള്ള എ​ല്ലാ അ​സ​ല്‍ രേ​ഖ​ക​ളും പ്ര​വേ​ശ​ന ദി​വ​സം ത​ന്നെ തി​രി​ച്ചു വാ​ങ്ങാ​വു​ന്ന​താ​ണ്. കൊ​മേ​ഴ്സ് ഓ​പ്ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എം​കോം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം ആ​രം​ഭി​ക്കും.

എ​ഡി​റ്റിം​ഗ്

ബി​എ​ഡ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് (കൊ​മേ​ഴ്സ് ഓ​പ്ഷ​ന്‍ ഒ​ഴി​കെ) അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ല​ഭ്യ​മാ​കും. ഒ​ന്നാം ഓ​പ്ഷ​ന്‍ ല​ഭി​ച്ച് സ്ഥി​രം പ്ര​വേ​ശ​നം നേ​ടി​യ​വ​രും, ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദ് ചെ​യ്ത് സ്ഥി​രം പ്ര​വേ​ശ​നം നേ​ടി​യ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍​ക്ക് എ​ഡി​റ്റ് ഓ​പ്ഷ​ന്‍ ല​ഭ്യ​മാ​കും. ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ള്‍ ല​ഭി​ച്ച് ഇ​ന്‍​ഡ​ക്സ് മാ​ര്‍​ക്ക്, വെ​യി​റ്റേ​ജ് മാ​ര്‍​ക്ക്, റി​സ​ര്‍​വേ​ഷ​ന്‍ കാ​റ്റ​ഗ​റി, കോ​ള​ജ് ഓ​പ്ഷ​ന്‍ മു​ത​ലാ​യ​വ​യി​ലെ തെ​റ്റു​ക​ള്‍ കാ​ര​ണം പ്ര​വേ​ശ​നം എ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും എ​ഡി​റ്റിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ധേ​യ​മാ​യി വെ​യി​റ്റിം​ഗ് റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ക്കേ​ണ്ട​താ​ണ്.

ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍

ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് എ​സ്‌​സി / എ​സ്ടി 535 രൂ​പ, മ​റ്റു​ള്ള​വ​ര്‍ 1030 രൂ​പ. ഫീ​യോ​ടു​കൂ​ടി ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം (കൊ​മേ​ഴ്സ് ഓ​പ്ഷ​ന്‍ ഒ​ഴി​കെ) 20 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ https://admission.uoc.ac.in എ​ന്ന വെ​ബ്‍​സൈ​റ്റി​ല്‍ ല​ഭ്യ​മാ​വും. ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്ത​വ​രെ വെ​യി​റ്റിം​ഗ് റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍: 0494 2407017, 2407016, 2660600.

പി​ജി ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്

2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 18ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ പി​ജി ക്യാ​പ്2024 സ്റ്റു​ഡ​ന്‍റ് ലോ​ഗി​ൻ മു​ഖേ​ന വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. 18 ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ അ​പേ​ക്ഷ​യി​ൽ എ​ല്ലാ വി​ധ തി​രു​ത്ത​ലു​ക​ൾ (പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, ഇ​മെ​യി​ൽ ഐ​ഡി, യു​ജി ര​ജി​സ്റ്റ​ർ ന​മ്പ​ർ എ​ന്നി​വ ഒ​ഴി​കെ) വ​രു​ത്താ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. തി​രു​ത്ത​ൽ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ അ​പേ​ക്ഷ ഫൈ​ന​ലൈ​സ് ചെ​യ്തു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തും, പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ​ന്ന് വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ടും.‍ കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല / സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ​വ​ർ അ​ത​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന് താ​ഴെ​പ​റ​യു​ന്ന രേ​ഖ​ക​ൾ പ്ര​വേ​ശ​ന സ​മ​യ​ത്തു ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം (ബോ​ണാ​ഫൈ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്), മാ​ർ​ക്ക് / ഗ്രേ​ഡ് കാ​ർ​ഡി​ൽ മാ​ർ​ക്ക് ശ​ത​മാ​ന വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ങ്കി​ൽ മാ​ർ​ക്ക് ശ​ത​മാ​ന വി​വ​ര​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി: അ​പേ​ക്ഷ തി​രു​ത്താം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന​തി​നും (ഇ​മെ​യി​ൽ ഐ​ഡി, മൊ​ബൈ​ൽ ന​മ്പ​ർ, പേ​ര്, ര​ജി​സ്റ്റ​ർ ന​മ്പ​ർ, ജ​ന​ന തി​യ​തി എ​ന്നി​വ ഒ​ഴി​കെ) പു​തി​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യം 20 വ​രെ ല​ഭ്യ​മാ​കും. ഫ​സ്റ്റ് ഓ​പ്‌​ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ, ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​യി ഹ​യ​ർ ഓ​പ്‌​ഷ​നു​ക​ൾ റ​ദ്ദ് ചെ​യ്ത് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ എ​ന്നി​വ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും തി​രു​ത്ത​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്തു​പോ​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ഡി​റ്റ് ചെ​യ്ത് അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്രം റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ര​ണ്ടു വ​ർ​ഷ ബി​പി​എ​ഡ് (2021 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ആ​ഗ​സ്റ്റ് എ​ട്ട് വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.
More News