University News
എൻഎസ്എസ് അവാർഡ്
കാലിക്കട്ട് സർവകലാശാല 2022 2023 വർഷത്തെ എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച പ്രോഗ്രാം ഓഫീസർമാർ, കോളജ് എന്നിവ ക്രമത്തിൽ:
1. ഡോ. പി. റഫീഖ് (ഫാറൂഖ് കോളേജ് കോഴിക്കോട്) 2. ഡോ. കെ.എസ്. മിഥുൻ (ശ്രീകൃഷണ കോളേജ് ഗുരുവായൂർ) 3. ഒ.കെ. മുനീർ (അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലന്പൂർ) 4. ഡോ. പി. പ്രതിഭ (പ്രൊവിഡൻസ് വിമൻസ് കോളേജ് കോഴിക്കോട്) 5. ടി.ടി. അനസ് സാബു (എം.ഇ.എസ്. മന്പാട് കോളേജ്) 6. ഡോ. സി.പി. രജൂൽ ഷാനിസ് (എം.ഇ.എസ്. പൊന്നാനി കോളേജ്) 7. ഡോ. ആശാ നീണ്ടൂർ (എം.ഇ.എസ്. പൊന്നാനി കോളേജ്) 8. ഡോ. സി. സിനി വർഗീസ് (സെന്‍റ് ജോസഫ് കോളേജ്) 9. ഡോ. എസ്.ആർ. അനുപമ (നോബിൾ വിമൻസ് കോളേജ് മഞ്ചേരി) 10. ഡോ. എം.കെ. ബിന്ദു (എസ്.എൻ.ജി.സി. ചേളന്നൂർ).
മികച്ച വളണ്ടിയർമാർ, കോളേജ് എന്നിവ ക്രമത്തിൽ:
പുരുഷ വിഭാഗം: 1 പി. ഷിഫിൻ (അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലന്പൂർ). 2 സി.പി. മുഹമ്മദ് നിഹാൽ (എം.ഇ.എസ്. പൊന്നാനി കോളേജ്). 3 ഒ.പി. മുഹമ്മദ് ബാസിൽ (ഫാറൂഖ് ട്രെയിനിംഗ് കോളേജ്). 4 ടി. അതുൽ നാഥ് (ശ്രീകൃഷണ കോളേജ് ഗുരുവായൂർ). 5 പി. മുഹമ്മദ് അർഷദ് (മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുറമണ്ണൂർ). 6 കെ.കെ. മുഹമ്മദ് അബ്ദുൽ വഹാബ് (പി.പി.ടി.എം. ആർട്സ് ആന്‍റ് സയൻസ് കോളേജ് ചേറൂർ). 7 അമാൻ അബൂബക്കർ (അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലന്പൂർ). 8 എ. നസീം ഷാക്കിർ (എം.ഇ.എസ്. പൊന്നാനി കോളേജ്). 9 സഫ്വാൻ സലിം (കെ.എം.ഒ. ആർട്സ് ആന്‍റ് സയൻസ് കോളജ് കൊടുവള്ളി). 10 ടി.കെ. മുഹമ്മദ് സഫ്വാൻ (ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി).

വനിതാ വിഭാഗം: 1 സി.കെ. നസ്ലാ ഷെറിൻ (സി.കെ.ജി. മൊമ്മോറിയൽ കോളേജ് പേരാന്പ്ര), 2 അനശ്വര വിനോദ് (എസ്.എൻ.ജി.സി. ചേളന്നൂർ). 3 എൻ. നിഹാദ് സൈനബ് (എം.ഇ.എസ്. പൊന്നാനി കോളേജ്), 4 പി.യു. ഷബീന (എം.ഇ.എസ്. അസ്മാബി കോളേജ് വെന്പല്ലൂർ). 5 അബനി എസ്. ചെന്പട്ട (പ്രൊവിഡൻസ് വിമൻസ് കോളേജ് കോഴിക്കോട്). 6സ്വാതി ശ്രീജിത്ത് (പ്രൊവിഡൻസ് വിമൻസ് കോളേജ് കോഴിക്കോട്). 7 ഫാത്തിമത് സിധ്ന സിയാദ് (ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് ആൻഡ് ടെക്നോളജി). 8 പി. നന്ദന രാജീവ് (ശ്രീകൃഷണ കോളേജ് ഗുരുവായൂർ). 9 സി. അഞ്ജന (ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി). 10 വി. ദേവിക (എസ്.എൻ.ഡി.പി. വൈ.എസ്.എസ്. കോളേജ് പെരിന്തൽമണ്ണ).

ഡെപ്യൂട്ടേഷൻ നിയമനം

കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് കഐസ്ആർ വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യുജിസി. റെഗുലേഷൻ 2018 അനുശാസിക്കുന്ന യോഗ്യതകളുള്ള കേന്ദ്ര/ സംസ്ഥാന അംഗീകൃത സർവകലാശാല/ ഗവ./എയ്ഡഡ് കോളേജ്/സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അസിസ്റ്റന്‍റ് പ്രഫസർമാരിൽ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

ബിരുദ പ്രവേശനം 2024; എഡിറ്റിംഗ് ആൻഡ് ലേറ്റ് രജിസ്ട്രേഷൻ

2024 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്മെന്‍റിനെ തുടർന്നുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് ഗവ./ എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ ഉണ്ടായിരിക്കുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ/ സർവകലാശാല സെന്‍ററുകളിലെ സ്വാശ്രയ കോഴ്സുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനായി അതാത് കോഴ്സുകളിലേക്കു അപേക്ഷിച്ച വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് കോളജുകൾക്ക് നൽകുന്നതായിരിക്കും. റാങ്ക് ലിസ്റ്റിൽ നിന്ന് കോളജുകൾ മെറിറ്റ് അനുസരിച്ച് നേരിട്ടു പ്രവേശനം നൽകുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എഡിറ്റിംഗ്

15 മുതൽ 18 വൈകുന്നേരം അഞ്ചുവരെ വിദ്യാർഥികൾക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇമെയിൽ ഐഡി, മൊബൈൽ നന്പർ, പേര്, രജിസ്റ്റർ നന്പർ, ജനന തിയതി എന്നിവ ഒഴികെ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദു ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിംഗ് സൗകര്യം ലഭ്യമായിരിക്കും. അലോട്ട്മെന്‍റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്‍റിൽ നിന്ന് പുറത്തുപോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ഹയർ ഓപ്ഷൻ നിലനിർത്തികൊണ്ട് വിദ്യാർഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഹയർ ഓപ്ഷനുകൾ നില നിൽക്കുന്നപക്ഷം ഈ ഓപ്ഷനുകൾ സപ്ലിമെന്‍ററി അലോട്ട്മെന്‍റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുന്പ് അലോട്ട്മെന്‍റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ഇത് വരെ അലോട്ട്മെന്‍റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. എഡിറ്റിംഗ് സൗകര്യം ഉപയോഗപ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.


ലേറ്റ് രജിസ്ട്രേഷൻ

2024 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി 310 രൂപ ലേറ്റ് ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം 18ന് വൈകീട്ട് അഞ്ചുവരെ ലഭ്യമാകും. പ്രസ്തുത വിദ്യാർഥികളേയും ഉൾപ്പെടുത്തിയാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക. 31നു ശേഷം ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം വീണ്ടും ലഭ്യമാക്കുന്നതായിരിക്കും. കേരള സംസ്ഥാന ആർട്സ് ഫെസ്റ്റിവൽ, എൻഎസ്എസ്, എൻസിസി (75 ശതമാനം അറ്റൻഡൻസ് ലഭിച്ച സർട്ടിഫിക്കറ്റ്), എസ്പിസി, ന·മുദ്ര എന്നിവയിൽ പ്ലസ്ടു തലത്തിൽ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ വെയിറ്റേജ് മാർക്കിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷയിലെ അപാകം നിമിത്തം നിലവിലെ അലോട്ട്മെന്‍റ്/പ്രവേശനം നഷ്ടപ്പെടുകയും തുടർന്നുള്ള പ്രവേശന നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ്. അപേക്ഷയിലെ യാതൊരു വിധ തിരുത്തലുകളും സർവകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതല്ല.

അഫ്സൽഉൽഉലമ (പ്രിലിമിനറി) രണ്ടാം അലോട്ട്മെന്‍റ്

2024 2025 അധ്യയന വർഷത്തെ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്‍റെ രണ്ടാമത്തെ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ ജൂലൈ 20ന് വൈകീട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം കോളേജുകളിൽ നേരിട്ടെത്തി സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്‌സി/ എസ്ടി/ഒഇസി/ ഒഇസിയ്ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ: 135 രൂപ, മറ്റുള്ളവർ: 540 രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. ഫീസടച്ചവർ അവരുടെ ലോഗിനിൽ മാൻഡേറ്ററി ഫീ പേയ്മെന്‍റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോർട്ട്സ്, പിഎച്ച് ക്വാട്ട വിദ്യാർഥികളുടെ പ്രവേശനം 17 മുതൽ 20 വരെ കോളേജുകൾ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി 19 മുതൽ പ്രവേശനം അവസാനിക്കുന്നതുവരെ അവസരം ഉണ്ടായിരിക്കും. ക്ലാസുകൾ 22ന് തുടങ്ങും.

വുമണ്‍ സ്റ്റഡീസ് പഠനവകുപ്പിൽ പിജി: ഇടിബി സംവരണ സീറ്റിലേക്കുള്ള പ്രവേശനം

കാലിക്കട്ട് സർവകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവകുപ്പിൽ 2024 2025 അധ്യയന വർഷത്തേക്കുള്ള പിജി പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള ഇടിബി സംവരണ സീറ്റിലേക്കുള്ള പ്രവേശനം 18ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോണ്‍: 8848620035, 9497785313.

ടോക്കണ്‍ രജിസ്ട്രേഷൻ

വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ (ഇആഇടട) ഏപ്രിൽ 2024 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് വെബ്സൈറ്റിൽ നിലവിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് ടോക്കണ്‍ രജിസ്ട്രേഷൻ ചെയ്യാം. ഫീസ്: 2750 രൂപ.

പരീക്ഷാ അപേക്ഷ

പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 190 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിവോക് ഇസ്ലാമിക് ഫിനാൻസ് ( 2022 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

വൈവ

കാലിക്കട്ട് സർവകലാശാലയുടെ വിവിധ സെന്‍റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ (സിസിഎസ്ഐടി) എംസിഎ നാലാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷയുടെയും ആറാം സെമസ്റ്റർ ഡിസംബർ 2023 സപ്ലിമെന്‍ററി പരീക്ഷയുടെയും പ്രോജക്ട് ഇവാലുവേഷനും വൈവയും 18, 19 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) (2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സേ) പരീക്ഷ ഓഗസ്റ്റ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

ഒന്നാം സെമസ്റ്റർ അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഹോണേഴ്സ്) (2021 മുതൽ 2023 വരെ പ്രവേശനം) ഒക്ടോബർ 2023 റഗുലർ/ സപ്ലിമെന്‍ററി പരീക്ഷകളും (2020 പ്രവേശനം) ഒക്ടോബർ 2022 സപ്ലിമെന്‍ററി പരീക്ഷയും ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ/സപ്ലിമെന്‍ററി പരീക്ഷകളും (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്‍ററി പരീക്ഷയും ഒന്നാം സെമസ്റ്റർ മൂന്നു വർഷ എൽഎൽബി യൂണിറ്ററി ഡിഗ്രി (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ/ സപ്ലിമെന്‍ററി പരീക്ഷകളും (2017, 2018 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്‍ററി പരീക്ഷയും ഓഗസ്റ്റ് ഏഴിന് തുടങ്ങും.

ഏഴാം സെമസ്റ്റർ ബി ടെക് (2013 പ്രവേശനം മാത്രം)/ പാർട്ട് ടൈം ബിടെക് (2013, 2014 പ്രവേശനം) ഏപ്രിൽ 2021 സപ്ലിമെന്‍ററി പരീക്ഷ 29ന് തുടങ്ങും. കേന്ദ്രം: (ഐഇടി) സർവകലാശാല എൻജിനിയറിംഗ് കോളജ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബിവോക് ഇസ്ലാമിക് ഫിനാൻസ് ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എംഎ സോഷ്യോളജി ( 2021, 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി ( 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2023 സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
More News