University News
ബി​എ​ഡ് സെ​ന്‍റ​റി​ൽ അ​ധ്യ​പ​ക നി​യ​മ​നം
കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യുക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ അ​റ​ബി​ക് ത​സ്തി​ക​യി​ൽ ഒ​രൊ​ഴി​വ് ഉ​ണ്ട്. അ​ഭി​മു​ഖം 15ന് ​രാ​വി​ലെ 11ന്. ​ഫോ​ണ്‍: 9447074350, 9447234113.

മ​ഞ്ചേ​രി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് സെ​ന്‍റ​റി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ഫൈ​ൻ ആ​ർ​ട്സ്, പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് (മ്യൂ​സി​ക് /ഡാ​ൻ​സ്/ ഡ്രാ​മ) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് യോ​ഗാ പ​രി​ശീ​ല​ന യോ​ഗ്യ​ത അ​ഭി​കാ​മ്യം. വ​യ​സ്, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളു​മാ​യി 17ന് ​രാ​വി​ലെ 11ന് ​മ​ഞ്ചേ​രി ചെ​ര​ണി​യി​ലു​ള്ള ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 9447120120.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന​തി​നും (ഇ​മെ​യി​ൽ ഐ​ഡി, മൊ​ബൈ​ൽ ന​ന്പ​ർ, പേ​ര്, ര​ജി​സ്റ്റ​ർ ന​ന്പ​ർ, ജ​ന​ന തി​യ​തി എ​ന്നി​വ ഒ​ഴി​കെ) പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം 11 മു​ത​ൽ 15 വ​രെ ല​ഭ്യ​മാ​കും. ഫ​സ്റ്റ് ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ, ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​യി ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദ് ചെ​യ്ത് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ എ​ന്നി​വ​രൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും തി​രു​ത്ത​ലി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്നു പു​റ​ത്തു പോ​യ​വ​ർ എ​ഡി​റ്റ് ചെ​യ്ത് അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്രം റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രി​ക്കും. 11 മു​ത​ൽ 15 വ​രെ ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പ​ണം

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മ​ന്‍റ് ജൂ​ലൈ 2024 പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 29.

വൈ​വ

വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ( ട​ഉ​ഋ ഇ​ആ​ഇ​ട​ട ) ഏ​പ്രി​ൽ 2024 വൈ​വ ന​ട​ത്ത​പ്പെ​ടു​ന്ന ജി​ല്ല, കേ​ന്ദ്രം, തീ​യ​തി​ൽ എ​ന്നി​വ ക്ര​മ​ത്തി​ൽ. (1) തൃ​ശ്ശൂ​ർ ശ്രീ.​സി. അ​ച്യു​ത മേ​നോ​ൻ ഗ​വ കോ​ളേ​ജ് 18, 20. (2) പാ​ല​ക്കാ​ട് എ​സ്.​എ​ൻ.​ജി.​എ​സ് കോ​ളേ​ജ് പ​ട്ടാ​ന്പി 18. (3) മ​ല​പ്പു​റം എം​ഇ​എ​സ്. കേ​വീ​യം കോ​ളേ​ജ് വ​ളാ​ഞ്ചേ​രി 20, 21. (4) വ​യ​നാ​ട് ഡ​ബ്ല്യൂ​എം​ഒ കോ​ളേ​ജ് മു​ട്ടി​ൽ 23. (5) കോ​ഴി​ക്കോ​ട് ഗ​വ കോ​ളേ​ജ് മ​ട​പ്പ​ള്ളി 20, 27.

തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം.​എ. ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ൽ 2024 വൈ​വ 15, 17, 18, 19 തീ​യ​തി​ക​ളി​യി​ൽ ന​ട​ക്കും. കേ​ന്ദ്രം: പ​ഴ​ഞ്ഞി എം​ഡി കോ​ളേ​ജ് തൃ​ശ്ശൂ​ർ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വൈ​വ 17, 18, 19 തീ​യ​തി​ക​ളി​ലും ന​ട​ക്കും. കേ​ന്ദ്രം: ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് കോ​ഴി​ക്കോ​ട്.

വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം ​എ സം​സ്കൃ​തം (ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, സാ​ഹി​ത്യം) ഏ​പ്രി​ൽ 2024 വൈ​വ 19ന് ​ന​ട​ക്കും. കേ​ന്ദ്രം: എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ്, പ​ട്ടാ​ന്പി.

വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഏ​പ്രി​ൽ 2024 വൈ​വ 17ന് ​തു​ട​ങ്ങും. കേ​ന്ദ്രം: പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന വ​കു​പ്പ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്.

വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (ട​ഉ​ഋ ഇ​ആ​ഇ​ട​ട) ഏ​പ്രി​ൽ 2024 വൈ​വ 18ന് ​തു​ട​ങ്ങും. കേ​ന്ദ്രം: കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, ദേ​വ​ഗി​രി.

നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​എ​ച്ച്എം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​നും വൈ​വ​യും 12ന് ​ന​ട​ക്കും. കേ​ന്ദ്രം: എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ്് സ​യ​ൻ​സ് കോ​ള​ജ്, പെ​രി​ന്ത​ൽ​മ​ണ്ണ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ്. (2016 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 30ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​എ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ( 2004 സ്കീം 2004 ​മു​ത​ൽ 2008 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.
More News