University News
സിൻഡിക്കേറ്റ് യോഗം
കാലിക്കട്ട് സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം 11 ന് രാവിലെ 10ന് സിൻഡിക്കേറ്റ് കോണ്‍ഫ്രൻസ് ഹാളിൽ ചേരും.

അഫ്സൽഉൽഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്‍റ്

202425 വർഷത്തേക്കുളള അഫ്സൽഉൽഉലമ (പ്രിലിമിനറി) പ്രവേശനത്തിന്‍റെ ഒന്നാമത്തെ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ 11ന് നാലിനു മുൻപായി മാൻഡേറ്ററി ഫീസ് അടയ്ക്കണം. എസ്‌സി/ എസ്ടി/ ഒഇസി/ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾക്ക് 135 രൂപയും മറ്റുള്ളവർക്ക് 540 രൂപയുമാണ് മാൻഡേറ്ററി ഫീസ്. അലോട്ട്മെന്‍റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതും തുടർന്നുളള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിര പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദാക്കേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്‍റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുന്പ് ലഭിച്ചിരുന്ന അലോട്ട്മെന്‍റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുന:സ്ഥാപിച്ചു നൽകുന്നതുമല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്‍റ് 15ന് പ്രസിദ്ധീകരിക്കും.

പ്രവേശന പരീക്ഷ

2024 2025 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാലാ പഠനവകുപ്പുകളിലെ എംഎ എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 12 നും ( കേന്ദ്രം : ആര്യഭട്ട ഹാൾ സർവകലാശാലാ കാന്പസ്) പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ 19 നും (കേന്ദ്രം: ശാന്തി നികേതൻ ഹാൾ ടാഗോർ നികേതൻ സർവകലാശാലാ കാന്പസ് ) നടത്തും. സമയം 10.30 മുതൽ 12.30 വരെ. ഫോണ്‍: 0494 2407016, 2407017.

വുമണ്‍ സ്റ്റഡീസ് പഠനവകുപ്പിൽ പിജി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവകുപ്പിൽ 2024 2025 അധ്യയന വർഷത്തേക്കുള്ള പിജി പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം 10ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് വുമണ്‍ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോണ്‍: 8848620035, 9497785313.

മൂല്യനിർണയ ക്യാന്പ്

ബാർകോഡ് സന്പ്രദായത്തിലുള്ള നാലാം സെമസ്റ്റർ വിദൂര വിദ്യാഭ്യാസ ബിരുദ പ്രോഗ്രാം ഏപ്രിൽ 2024 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകൾ 19, 20, 31, ഓഗസ്റ്റ് ഏഴ് തീയതികളിൽ നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ( 2022 ബാച്ച് ) ബിവോക് റീടെയിൽ മാനേജ്മന്‍റ്, ലോജിസ്റ്റിക്സ് മാനേജ്മന്‍റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ട്രാൻസാക്ഷൻ, ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
More News