University News
എംബിഎ പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്‍ററുകള്‍ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ ) എന്നിവയില്‍ 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407017, 2407016.

അഫ്സല്‍ഉല്‍ഉലമ പ്രവേശനം

2024 2025 അധ്യയന വര്‍ഷത്തിലേക്കുള്ള അഫ്സല്‍ഉല്‍ഉലമ ( പ്രിലിമിനറി) കോഴ്സിലേക്ക് ( പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ്) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 30 ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അപേക്ഷ ഫീസ്: എസ്‌സി / എസ്ടി 195 രൂപ, മറ്റുള്ളവര്‍ 470 രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017, 2660600.

അഫിലിയേറ്റഡ് കോളജുകളിലെ ഇന്‍റഗ്രേറ്റഡ് പിജി; ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളിലെ 2024 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ ഒന്നാമത്തെ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ 22 ന് നാലിന് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്‌സി / എസ്ടി / ഒഇസി / ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികള്‍: 135 രൂപയും മറ്റുള്ളവര്‍: 540 രൂപയുമാണ് അടയ്ക്കേണ്ടത്. പേയ്മെന്‍റ് നടത്തിയവർ അവരുടെ സ്റ്റുഡന്‍റ്സ് ലോഗിനിൽ പേയ്മെന്‍റ് ഡീറ്റെയിൽസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുന്നതും തുടര്‍ന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ 22 ന് നാലിന് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം.

സിയുഎസ്എസ്പി സർട്ടിഫിക്കറ്റ് സമർപ്പണം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ 2021 വർഷത്തിൽ യുജി സിബിസിഎസ്എസ് റഗുലേഷൻ പ്രകാരം പ്രവേശനം നേടിയ ബിഎ / ബികോം / ബിബിഎ വിദ്യാർഥികൾ കോഴ്സ് പൂർത്തീകരണത്തിന്‍റെ ഭാഗമായി സോഷ്യൽ സർവീസ് പ്രോഗ്രാം നിർവഹിച്ചതിന്‍റെ ( സിയുഎസ്എസ്പി ) സർട്ടിഫിക്കറ്റ് സ്റ്റുഡന്‍റ്സ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളവയിൽ വെരിഫിക്കേഷനു ശേഷം റിജക്ട് ചെയ്തവ സ്റ്റുഡന്‍റ്സ് പോർട്ടലിൽ കാരണ സഹിതം കാണാവുന്നതാണ്. സർട്ടിഫിക്കറ്റിൽ അപാകം കണ്ടെത്തിയവരുടെ പുതുക്കിയ സർട്ടിഫിക്കറ്റ് ഇതുവരെ സ്റ്റുഡന്‍റ്സ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാത്തവരും, സ്റ്റുഡന്‍റ്സ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സ്റ്റാറ്റസ് “ Not Verified ” എന്ന് കാണിക്കുന്ന വിദ്യാർഥികളും സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ (മുൻ എസ്ഡിഇ) നേരിട്ടെത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഫോൺ: 0494 2400288, 2407356.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബിവോക് അപ്ലൈഡ് ബയോടെക്നോളജി നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 24ന് തുടങ്ങും. കേന്ദ്രം: സെന്‍റ് മേരീസ് കോളജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ പഠന വകുപ്പിലെ എംഎസ്‌സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) രണ്ടാം സെമസ്റ്റർ ജൂൺ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

വിദൂരവിദ്യാഭ്യാസവിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എംകോം 2015 ആൻഡ് 2016 പ്രവേശനം വിദ്യാർഥികളുടെ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ തടഞ്ഞുവച്ച പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസവിഭാഗം ആറാം സെമസ്റ്റർ (സിബിസിഎസ്എസ്, സിയുസിബിസിഎസ്എസ്യുജി) ബിഎ, ബിഎസ്‌സി മാത്തമാറ്റിക്സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എംഎസ്‌സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി, എംഎസ്‌സി ജിയോഗ്രഫി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
More News