University News
പിജി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ സെമിനാര്‍
സ്‌കൂള്‍ ഓഫ് ലാംഗ്വേജസിന്‍റെ ആഭിമുഖ്യത്തില്‍ മലയാളം, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, റഷ്യന്‍/ കംപാരറ്റീവ് ലിറ്ററേച്ചര്‍, വിദ്യാർഥികളുടെ പഠന/ തൊഴില്‍ സാധ്യതകളെക്കുറിച്ച് ജൂണ്‍ 8ന് രാവിലെ 10ന് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഇഎംഎസ് സെമിനാര്‍ ഹാളില്‍ ഏകദിന സെമിനാര്‍ നടക്കും. കരിയര്‍ ഗുരു എം.എസ്. ജലീല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ എം. നാസര്‍ സമാപന പ്രഭാഷണം നിര്‍വഹിക്കും. സര്‍വകലാശാലാ ക്യാമ്പസിലെ വിദ്യാർഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫോണ്‍: 9447530013.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബിടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 17 വരെ അപേക്ഷിക്കാം.