കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ടെക്നോളജിയില്‍ 202324 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയിരിക്കുന്നത്. കീം എക്സാമിനു അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍: 9567172591, 9188400223
പിജി പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ് കാലിക്കട്ട് സര്‍വകലാശാലാ 202324 അദ്ധ്യയന വര്‍ഷത്തെ വിവിധ പഠനവകുപ്പുകളിലെ പിജി, ഇന്റഗ്രേറ്റഡ് പിജി സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി, എംഎസ്സി ഫോറന്‍സിക് സയന്‍സ് കോഴ്സുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ (സിയു ക്യാറ്റ് 2023) ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കണം. ഫോണ്‍: 0494 2407017, 7016. ഇമെയില്‍
[email protected] ഓഡിറ്റ് കോഴ്സ് പരീക്ഷയില്‍ മാറ്റം 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബിബിഎ യുജി ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ പ്രസ്തുത ദിവസം നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്നതിനാല്‍ 12ന് ബികോം ബാച്ച് 4നോടൊപ്പം വൈകീട്ട് മൂന്ന് മുതല്‍ നാല് വരെ നടത്താന്‍ തീരുമാനിച്ചു. നാലാം സെമസ്റ്റര്‍ ബിഎ എക്കണോമിക്സ് യുജി ഓഡിറ്റ് കോഴ്സ് പരീക്ഷയില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കോണ്ടാക്ട് ക്ലാസ് എസ്ഡിഇ 2022 പ്രവേശനം യുജി രണ്ടാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ 13 മുതല്‍ 25 വരെ നടക്കും. വിദ്യാര്‍ഥികള്‍ ഐഡി കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്ഡിഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.