ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025; ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (
ac.in/pg2025) പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി ‘Transaction Success’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളജിൽ ഹാജരായി പെർമനന്റ് /ടെമ്പററി അഡ്മിഷൻ എടുക്കണം.
സർവകലാശാല അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളജിൽ ഹാജരായി പെർമനന്റ്/ടെമ്പററി അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെയും അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി കോളജിൽ ഹാജരായി പെർമനന്റ് / ടെമ്പററി അഡ്മിഷൻ എടുക്കണം. ടെമ്പററി അഡ്മിഷൻ സംവിധാനം ഒന്നാം ഘട്ട അലോട്ട്മെന്റിൽ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ വിദ്യാർഥികൾ കോളജിൽ ഹാജരായി അഡ്മിഷൻ ഉറപ്പാക്കിയ ശേഷം (പെർമനന്റ് അഡ്മിഷൻ എടുത്തവർ ഉൾപ്പെടെ) ഹയർ ഓപ്ഷനുകൾ (അലോട്ട്മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂലൈ ഒന്പതിന് മുൻപായി നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
ഒന്നാം വർഷ ബിരുദ പ്രവേശനം 2025 26
സപ്ലിമെന്ററി അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷനുകൾ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം.
നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർഥികൾക്കും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇന്നു മുതൽ പുതിയ രജിസ്ട്രേഷൻ നടത്താം. ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.
ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾ നിലവിലുള്ള ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം ഈ ഓപ്ഷനുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുംണ്. എന്നാൽ ടി വിദ്യാർഥികൾ എഡിറ്റ് പ്രൊഫൈൽ വഴി പുതിയ ഓപ്ഷനുകൾ നൽകുന്ന പക്ഷം പഴയ ഓപ്ഷനുകൾ റദ്ദാകുകയും പുതിയ ഓപ്ഷനുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതുമാണ്.
മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും, ഫീസ് അടച്ചിട്ടും കോളജില് പ്രവേശനം നേടാൻ സാധിക്കാത്ത അപേക്ഷകർക്കും, ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം എഡിറ്റ് പ്രൊഫൈൽ വഴി 20 ഓപ്ഷനുകൾ വരെ നൽകാം. ഇങ്ങനെ ഓപ്ഷൻസ് നൽകുന്ന വിദ്യാർഥികളെ മാത്രമേ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കൂ.
നിലവിൽ കോളജ് പ്രവേശനം നേടി അഡ്മിഷൻ ഉറപ്പാക്കിയ വിദ്യാർഥികളുടെ ഹയർ ഓപ്ഷനുകൾ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. പ്രസ്തുത വിദ്യാർഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ താല്പര്യമുള്ളപക്ഷം ആയതിലേക്ക് പരിഗണിക്കപ്പെടുന്നതിലേക്കായി എഡിറ്റ് പ്രൊഫൈൽ വഴി പുതിയതായി ഓപ്ഷനുകൾ നൽകണം.
നിലവിൽ രജിസ്ട്രേഷനുള്ള എല്ലാ അപേക്ഷകർക്കും പ്രൊഫൈലിൽ പുതിയ കോളജ്, കോഴ്സ് ഓപ്ഷനുകൾ ഉൾപ്പെടുത്തൽ, റീവാല്യൂവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർധനവ്/ സ്പെഷൽ വെയിറ്റേജ്) ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുളളൂ.
പ്രൊഫൈലിൽ തിരുത്തൽ വരുത്തൽ, അലോട്ട്മെന്റിലേക്ക് വീണ്ടും പരിഗണിക്കൽ (Reconsider) എന്നിവ ആവശ്യമുള്ള എല്ലാ വിദ്യാർഥികളും (ഇതിനായി സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ ഉൾപ്പെടെ) സ്വയം അവരവരുടെ പ്രൊഫൈലിൽ പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ്.
തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ, പുതിയതായി നൽകിയ ഓപ്ഷനുകൾ/മാറ്റങ്ങൾ അപേക്ഷയിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതും (options for supplementary allotment) അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതുമാണ്.
അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.inഎന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യണം .
ബിരുദ പ്രവേശനം; സ്പോർട്സ് ക്വാട്ട ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാം
വിവിധ പഠന വകുപ്പുകളിൽ നാലു വർഷ ബിരുദ കോഴ്സുകളിലേക്ക് (2025 26 അധ്യയന വർഷം) ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് സ്പോർട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുകയും ബന്ധപ്പെട്ട രേഖകൾ നാളിതുവരെ സമർപ്പിക്കാത്ത അപേക്ഷകർ നാളെ നാലിനു മുൻപായി കാര്യവട്ടം കാന്പസിലെ CSS ഓഫീസിൽ പ്രസ്തുത രേഖകൾ ഹാജരാക്കണം.
സ്പോട്ട് അഡ്മിഷൻ
വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (202526 അധ്യയന വർഷം) മൂന്നാം ഘട്ട അഡ്മിഷനും റാങ്ക് ലിസ്റ്റിൽ അവശേഷിക്കാത്ത വിഭാഗങ്ങൾക്കുള്ള സ്പോട്ട് അഡ്മിഷനും അതാതു പഠനവകുപ്പുകളിൽ ഇന്ന് നടത്തും . മൂന്നാം ഘട്ട അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ളവരുടെ അഡ്മിഷൻ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. മെമ്മോ ഡൌൺ ലോഡ് ചെയ്തു അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി കൃത്യ സമയത്തു ഹാജരാകേണ്ടതുണ്ട്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 11ന് ഹാജരാക്കേണ്ടതാണ്. സ്പോട്ട് അഡ്മിഷനുള്ള ഒഴുവുകൾ, ഹാജരാക്കേണ്ട രേഖകൾ, മറ്റു വിവരങ്ങൾ യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ (admissions.keralauniversity.ac.in) ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2308328, 9188524612, Email: [email protected]
പരീക്ഷാഫലം
2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധക്കുള്ള അപേക്ഷകൾ www.exams.keralauniversity.ac.in മുഖേന 11 വരെ ഓൺലൈനായി സമർപ്പിക്കാം.
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ബിഎച്ച്എം / ബിഎച്ച്എംസിടി ഒക്ടോബർ 2024 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു. പുന:മൂല്യനിർണയത്തിനു സൂക്ഷമപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 13 .വിശദവിവരം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ ഡിഗ്രി പരീക്ഷ നവംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുന:മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2025 ജൂണിൽ നടന്ന ജർമൻ B2 (ഡ്യൂഷ് B2 ) പരീക്ഷാഫലം പ്രസിദ്ധികരിച്ചു സൂക്ഷമപരിശോധനയ്ക്ക് ജൂലൈ 18 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ജൂലൈ 2025 ബിഎ /ബിഎസ്സി /ബികോം (റെഗുലർ 2023 അഡ്മിഷൻ , ഇമ്പ്രൂവ്മെന്റ് /സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2017&2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധികരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസിറ്റി) (2018 സ്കീം റെഗുലർ 2024 അഡ്മിഷൻ, ഇമ്പ്രൂവ്മെന്റ് /സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 20182022 അഡ്മിഷൻ , 2014 സ്കീം സപ്ലിമെന്ററി 2017 അഡ്മിഷൻ,മേഴ്സി ചാൻസ് 20142016 അഡ്മിഷൻ ) നാലാം സെമസ്റ്റർ (2018 സ്കീം റെഗുലർ 2023 അഡ്മിഷൻ ,ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 20182021 അഡ്മിഷൻ) 2014 സ്കീം സപ്ലിമെന്ററി 2017 അഡ്മിഷൻ ,മേഴ്സി ചാൻസ് 20142016 അഡ്മിഷൻ ഓഗസ്റ്റ് 2025 ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധികരിച്ചു . വിശദവിവരം വെബ്സൈറ്റിൽ.