ഒന്നാം വർഷ ബിരുദ പ്രവേശനം 2025; സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 2025 ജൂൺ 30 ന് 12നു മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളജുകളിൽ ഹാജരാകണം. എല്ലാ കോളജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗൺസിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാൻ രക്ഷകർത്താവ്/ പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധി യാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർഥി ഒപ്പിട്ട authorization letter , മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 8281883052.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ജൂലൈ 07 വരെ exams.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in ).
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷാഫലം
2025 മാർച്ചിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (ഡിസംബർ 2024 സെഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി രജിസ്ട്രേഷൻ ജൂലൈ 2025 സെഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
ജൂലൈ 2025 സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. 2025 ജൂലൈ 01 മുതൽ 15 വരെ വൈകുന്നേരം അഞ്ചുവരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ (www.research.keralauniversity.ac.in ) അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. കൂടാതെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ നിലവിൽ പ്രൊഫൈൽ തയാറാക്കാത്തവർക്ക് അതിനുള്ള ലിങ്ക് ഓപ്പൺ ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും 2025 ജൂലൈ 16ന് വൈകുന്നേരം അഞ്ചിനു മുൻപായി സർവകലാശാലയിൽ സമർപ്പിക്കണം.
ബിഎ പുതുക്കിയ പരീക്ഷാകേന്ദ്രം
2025 ജൂലൈ 2 ന് ആരംഭിക്കുന്ന ബിഎ ഒന്നും രണ്ടും വർഷ പാർട്ട് I & II (ആന്വൽ സ്കീം) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, യുഐടി ഇട്ടിവ എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ തോന്നയ്ക്കൽ എ.ജെ. കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും യുഐടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലും യുഐടി പള്ളിക്കൽ, കിളിമാനൂർ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ കല്ലമ്പലം കെടിസിടി ആർട്സ് ആൻഡ് സയൻസ് കോളജിലും യുഐടി മണ്ണടി, പത്തനംതിട്ട പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ യുഐടി കൊട്ടാരക്കരയിലും പിഎംഎസ്എ പൂക്കോയ തങ്ങൾ മെമ്മോറിയൽ കോളജ്, കടയ്ക്കൽ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ നിലമേൽ എൻഎസ്എസ് കോളജിലും പരീക്ഷ എഴുതണം.
ബികോം പുതുക്കിയ പരീക്ഷാകേന്ദ്രം
2025 ജൂലൈ രണ്ടിന് ആരംഭിക്കുന്ന ബികോം ആന്വൽ പാർട്ട് I & II പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ബിഷപ് യേശുദാസൻ സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളജ് മുളയറയിലും യുഐടി മണ്ണടി വേലുത്തമ്പി മെമ്മോറിയൽ യുപിഎസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ യുഐടി അടൂരിലും എംജിഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കഠിനംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഗവൺമെന്റ് കോളജ് കാര്യവട്ടത്തും യുഐടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ കെഎൻഎം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞിരംകുളത്തും പരീക്ഷ എഴുതണം.