2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി ബയോകെമിസ്ട്രി, എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ exams.keralauniversity.ac.in മുഖേന 2025 ജൂലൈ നാലു വരെ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി
(ത്രിവത്സരം) എൽഎൽബി ( റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2020, 2021
അഡ്മിഷൻ, മേഴ്സിചാൻസ് 2012, 2015, 2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2025 ജൂലൈ ആറു
വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം), ജൂൺ 2025 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജറനേഷൻ ഡബിൾ മെയിൻ, ജൂലൈ 2025 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
മൂന്നാം സെമസ്റ്റർ എംബിഎ വിദൂരവിദ്യാഭ്യാസം (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ), ജൂൺ 2025 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ഒന്നാം സെമസ്റ്റർ എംബിഎ വിദൂരവിദ്യാഭ്യാസം (മേഴ്സിചാൻസ് 2018, 2019 അഡ്മിഷൻ), ജൂൺ 2025 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ജൂലൈ 2025 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈ 15 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) (2015 സ്കീം) ( റെഗുലർ 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂലൈ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) (2015 സ്കീം) ( റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2015 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം
2025 ജൂലൈ 2 ന് ആരംഭിക്കുന്ന ബികോം (ആന്വൽ സ്കീം റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷകൾക്ക് യുഐടി വേലുത്തമ്പി മെമ്മോറിയൽ യുപിഎസ്, മണ്ണടി പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ യുഐടി അടൂരിലും യുഐടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ കാഞ്ഞിരംകുളം കെഎൻഎം ഗവ.കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും പരീക്ഷ എഴുതേണ്ടതാണ്.
2025 ജൂലൈ 2 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ (ആന്വൽ സ്കീം) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, യുഐടി ഇട്ടിവ എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ തോന്നയ്ക്കൽ എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും യുഐടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളജിലും യുഐടി പള്ളിക്കൽ, കിളിമാനൂർ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർത്ഥികൾ കല്ലമ്പലം കെടിസിടി ആർട്സ് ആൻഡ് സയൻസ് കോളജിലും യുഐടി മണ്ണടി, പത്തനംതിട്ട പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള വിദ്യാർഥികൾ യുഐടി കൊട്ടാരക്കരയിലും പരീക്ഷ എഴുതണം.