ഒന്നാം വർഷ ബിരുദ (FYUGP) പ്രവേശനം 2025; രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേ ക്കുള്ള 202526 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്
() വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ചവർ വീണ്ടും അടക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. ഈ ഘട്ടത്തിൽ Temporary Admission അനുവദിക്കുന്നതല്ല. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം. സ്ഥിര അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾ ഈ അലോട്ട്മെന്റിനുശേഷം വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഓപ്ഷൻ നൽകുന്നപക്ഷം ആയതിലേക്ക് പരിഗണിക്കും. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് “Temporary Admission” എടുത്ത എല്ലാ വിദ്യാർഥികളും (കോളജും കോഴ്സും മാറ്റമില്ലെങ്കിൽ പോലും) “Permanent Admission” എടുക്കേണ്ടതാണ്. ആദ്യഘട്ടത്തിൽ അഡ്മിഷൻ ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തിയ വിദ്യാർഥികൾക്ക് രണ്ടാംഘട്ട അലോട്ട്മെന്റിൽ മാറ്റം ഉണ്ടെങ്കിൽ പുതുതായി ലഭിച്ച അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കണം. ഇല്ലാത്തപക്ഷം അഡ്മിഷൻ ക്യാൻസൽ ആകും. കോളജുകളിൽ ക്ലാസുകൾ 2025 ജൂലൈ 01ന് ആരംഭിക്കും.
പരീക്ഷ
നാലാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ലൂ/ എംഎംസിജെ/ എംഎഎച്ച്ആർഎം/ എംറ്റിറ്റിഎം (ന്യൂജെനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 2022 അഡ്മിഷൻ) ജൂൺ 2025 പരീക്ഷകൾ 2025 ജൂലൈ ഏഴിന് ആരംഭിക്കും.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2025 ജനുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ജൂലൈ ഒന്പതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മേയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2025 ജൂലൈ 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ), ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
2025 ജൂലൈ 2 ന് ആരംഭിക്കുന്ന ബികോം പാർട്ട് I & II (ആന്വൽ സ്കീം റെഗുലർ, സപ്ലിമെന്ററി & മെഴ്സിചാൻസ്) പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസ്, കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രം എന്നിവ പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ ചെമ്പഴന്തി എസ്.എൻ കോളജിൽ പരീക്ഷ എഴുതണം.
ടൈംടേബിൾ
2025 ജൂലൈ ഒന്പതിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പാർട്ട് ഒന്ന്, രണ്ട് ബിപിഎ (ആന്വൽ സ്കീം) മേഴ്സിചാൻസ്, ജൂലൈ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ജർമൻ (2024 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2025 മെയിൽ നടത്തിയ ഒൻപതാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
(www.keralauniversity.ac.in ).