23, 24 തീയതികളിൽ ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ബിഎഫ്ഐ (പെയിൻറിംഗ്, സ്കൾപ്പ്ച്ചർ,അപ്ലൈഡ് ആർട്ട് ) റെഗുലർ, സപ്ലിമെൻററി, മേഴ്സി ചാൻസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ അപേക്ഷകൾ ക്ഷണിച്ചു
കേരള യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന പാർട്ട് ടൈം കോഴ്സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ കോഴ്സിലേക്കായി ഓൺലൈനായി (https://pgdec.keralauniversity.ac.in/) അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ക്ലാസുകൾ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെ വൈകിട്ട് അഞ്ചു മുതൽ ഏഴു മണിവരെയായിരിക്കും. പ്രോസ്പെക്ടസും കോഴ്സിന്‍റെ വിശദവിവരങ്ങളും അപേക്ഷ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി : ജൂൺ 08. കൂടുതൽ വിവരങ്ങൾക്ക് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്,കേരള യൂണിവേഴ്സിറ്റി. സെനറ്റ് ഹൗസ് കാമ്പസ്, പാളയം, തിരുവനന്തപുരം 695034