പ്രാക്ടിക്കൽ/വൈവവോസി പരീക്ഷ തീയതി പുനഃക്രമീകരിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിൽ 29 മുതൽ ആരംഭിച്ച അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ (സപ്ലിമെന്ററി2020 അഡ്മിഷൻ, മേഴ്സിചാൻസ് 20172019 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവവോസി ജൂൺ രണ്ടിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 10.വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം കോമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി ജൂൺ 9 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഹാജരാകണം.
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ/ബിസിഎ/ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബി വോക്/ബിഎംഎസ് എന്നീ കരിയർ റിലേറ്റഡ് ബിരുദ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ജൂൺ മൂന്നു മുതൽ 12 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (159) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ജൂൺ 07 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.