ഒന്നാം വർഷ ബിരുദ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ ആർട്സ് &സയൻസ് കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള (FYUGP) 202526 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ(https://admissions.keralauniversity.ac.in) ആരംഭിച്ചു. എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (മാനേജ്മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. ബിഎ മ്യൂസിക്, ബിപിഎ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
സ്പോർട്സ് ക്വാട്ട
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയിലെ സ്പോർട്സ് കോളത്തിന് നേരെ YES എന്ന് രേഖപ്പെടുത്തണം. സ്പോർട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട്ട ചെയ്തതിനു ശേഷം സ്പോർട്ട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷനിൽ നൽകിയിട്ടുള്ള കോളജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവർത്തി ദിവസങ്ങളിലും 8281883052, 8281883053, 8281883052 (വാട്സ്ആപ്പ്) എന്നീ ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കിയാൽ മതിയാകും. പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 07.
കേരള സർവകലാശാല നാലു വർഷ ബിരുദ പ്രവേശനം 2025 കേരളസർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2025 അഡ്മിഷൻ) പ്രവേശനം നേടുന്നതിനായി ഓൺലൈൻ മുഖേന 28 അപേക്ഷിക്കാവുന്നതാണ്. യോഗ്യത: പ്ലസ് ടു/ഹയർ സെക്കണ്ടറി തത്തുല്യം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ ഓൺലൈനായി സമർപ്പി ക്കാം. അപേക്ഷാഫീസ് എസ്സി/എസ്ടി: 600/ രൂപ, മറ്റുള്ളവർ: 1200/ രൂപ. 04712308328, 9188524612.
പരീക്ഷക്ഷാഫലം
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിവോക് സോഫ്റ്റവെയർ ഡെവലപ്മെന്റ് (351) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുന:മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമായി ജൂൺ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബൈറ്റിൽ ലഭ്യമാണ് .
2025 ജനുവരി മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2020, 2019 അഡ്മിഷൻ ആൻഡ് മേഴ്സി ചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
2025 ജനുവരി മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ(വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2020 അഡ്മിഷൻ ആൻഡ് മേഴ്സി ചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വൈവവോസി പുനഃ ക്രമീകരിച്ചു
മേയ് 28, 29, 30 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷയുടെ വൈവ വോസി യുവജനോത്സവത്തോടനുബന്ധിച്ച് ജൂൺ 5, 9, 10 തീയതികളിലേക്ക് മാറ്റി വച്ചു. മറ്റു ദിവസങ്ങളിലെ വൈവ വോസി പരീക്ഷകൾക്കോ, സമയത്തിനോ, പരീക്ഷ കേന്ദ്രത്തിനോ മാറ്റമില്ല.
ടൈംടേബിൾ
2025 ജൂൺ 16ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി
2025 മേയ് 5 നു ആരംഭിച്ച MPES നാലാം സെമസ്റ്റർ (റെഗുലർ &സപ്ലിമെന്ററി) പരീക്ഷയുടെ ഡെസ്സേർട്ടേഷൻ വാചാപരീക്ഷ 2025 മേയ് 28 (ബുധനാഴ്ച) കാര്യവട്ടം LNCPE യിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബിടെക് ഡിസംബർ 20242013 പ്രാക്ടിക്കൽ പരീക്ഷ 13806 അൽഗോരിതം ഡിസൈൻ ആൻഡ് ഗ്രാഫിക്സ് ലാബ് (കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബ്രാഞ്ച്) 2025 ജൂൺ രണ്ടിന് ആറ്റിങ്ങൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.