പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിൽ 29 മുതൽ നടത്തി വരുന്ന അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 20172019 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവവോസി 28ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )..
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിബിഎ (2018 2022 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് വൈവവോസിജൂൺ 10 ന് രാവിലെ 10 മുതൽ കാര്യവട്ടം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിൽ നടത്തും. വിദ്യാർഥികൾ പ്രോജക്ട് റിപ്പോർട്ടും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎ മ്യൂസിക്/വോക്കൽ, ബിപിഎ മ്യൂസിക് മൃദംഗം, ബിപിഎ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജൂൺ 09 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ടൈംടേബിൾ
2025 ജൂൺ 4, 10, 16 തീയതികളിൽ നടത്തുന്ന ജർമൻ A1, ജർമ്മൻ B1, ജർമ്മൻ B2 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷകൾ ക്ഷണിക്കുന്നു
കേരള യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (PGDEC) (പാർട്ട്ടൈം) കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയായിരിക്കും. ഓൺലൈൻ പോർട്ടൽവഴിയാണ് അപേക്ഷിക്കേണ്ടത്. ലിങ്ക് https://pHYPERLINK "https://pgdec.keralauniversity.ac.in/"gHYPERLINK "https://pgdec.keralauniversity.ac.in/"dec.keralauniversity.ac.in പ്രോസ്പെക്ടസും കോഴ്സിന്റെ വിശദവിവരങ്ങളും അപേക്ഷ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി : 27. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്സിറ്റി, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം 695034.