2024 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2024 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 & 2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് ഡ്രാഫ്റ്റിംഗ് ലാബ് (13608 & 08608) പ്രാക്ടിക്കൽ പരീക്ഷകൾ 22 നും ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ് ലാബ് (08607) പ്രാക്ടിക്കൽ 26നും കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )..