University News
പിജി/എംടെക് പ്രവേശന പരീക്ഷ
കേരളസർവകലാശാല പഠന ഗവേഷണ വകുപ്പുകളിൽ 20252026 അധ്യയന വർഷത്തിലേക്ക് പിജി/എംടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 22 മുതൽ 26 വരെ നടക്കും. പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ : 04712308328, 9188524612 ഇമെയിൽ : [email protected]

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

മൂല്യനിർണ്ണയ ക്യാമ്പ്; തീയതി മാറ്റി

19 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ fyugp മൂല്യനിർണ്ണയ ക്യാമ്പ് 20 ലേക്ക് മാറ്റി. (ചെയർമാൻ/ചീഫ് എക്സാമിനർ), അഡിഷണൽ എക്സാമിനറായി നിയമിച്ചിട്ടുള്ള
അധ്യാപകർ 21 മുതൽ അതാത് ക്യാമ്പിൽ ഹാജരാകണം.