പൊതുപ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം
കേരളസർവകലാശാല അഫിലിയേറ്റ് ചെയിതിട്ടുള്ള ആറ് കോളജുകളിലെ എംഎസ്ഡബ്ല്യൂ കോഴ്സുകളിലേക്കുള്ള 202526 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന്റെ ആദ്യഘട്ടമായ കോമൺ എൻട്രൻസ് ടെസ്റ്റിന് ഓൺലൈനായി 17 മുതൽ 31 വരെ http://www.admissions.keralauniversity.ac.in മുഖേന അപേക്ഷ സമർപ്പിക്കാം. കേരളസർവകലാശാല കാര്യവട്ടം കാമ്പസ്സിൽ വച്ച് ജൂൺ 14 നാണ് പ്രവേശന പരീക്ഷ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.keralauniversity.ac.in.
.
പരീക്ഷാവിജ്ഞാപനം
കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളജ് ഓഫ് കാര്യവട്ടത്തെ എട്ടാം സെമസ്റ്റർ (2020 സ്കീം റെഗുലർ 2021 അഡ്മിഷൻ, സപ്ലിമമെന്ററി 2020 അഡ്മിഷൻ) ജൂൺ 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂൺ 4, 10, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജർമ്മൻ എ1 (ഡ്യൂഷ് എ1), ജർമ്മൻ എ1 (ഡ്യൂഷ് എ1) ജർമ്മൻ ബി2 (ഡ്യൂഷ് ബി2) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി
2025 ഏപ്രിലിൽ നടത്തിയ എംഎ റഷ്യൻ (പാർട്ട്ടൈം വർഷ കോഴ്സ്) 20172020 ബാച്ചിന്റെ റിസർച്ച് പേപ്പർ വൈവവോസി നാളെ രാവിലെ 10 മുതൽ കേരളസർവകലാശാല റഷ്യൻ പഠന വകുപ്പിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജൂണിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജൂൺ 27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്റ് സ്കൾപ്ച്ചർ) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023 &2022 അഡ്മിഷൻ, മേഴ്സിചാൻസ് 2022 അഡ്മിഷന് മുൻപ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓൺലൈൻ സേവനങ്ങൾ
കേരളസർവകലാശാല വിദ്യാർഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി 10.12.2024
മുതൽ നിലവിൽ വന്ന ഓൺലൈൻ സേവനങ്ങൾ 15.07.2025 വരെ ഓൺലൈനായും
ഓഫ്ലൈനായും തുടരുന്നതാണ്.
1. എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
2. മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
3. ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്
4. പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്
5. ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്
6. സ്പെഷൽ സർട്ടിഫിക്കറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് (വിദ്യാർത്ഥികൾക്ക്)
7. മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്
8. ടി സി നോട്ട് ഇഷ്യൂഡ് (പ്രൈവറ്റ് ക്യാൻഡിഡേറ്റ്സ്)
9. സ്പെഷൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്
10. സ്പെഷൽ സർട്ടിഫിക്കറ്റ് ഇന്റേണൽ ഇക്വലൻസി സർട്ടിഫിക്കറ്റ്
11. കോളജ് ട്രാൻസ്ഫർ സർവകലാശാല ഉത്തരവ്