ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി, ഏപ്രിൽ 2025 പ്രോജക്ട് വൈവ വോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
പത്താം സെമസ്റ്റർ ഇൻഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി, ഏപ്രിൽ 2025 പരീക്ഷയുടെ വൈവ വോസി മേയ് 12 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഏപ്രിൽ 2025 പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷ മേയ് ഏഴു മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവ വോസി പരീക്ഷ മേയ് ആറു മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിടെക് ഒക്ടോബർ 2024 (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്റ്റ്വെയർ ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ 2025 ഏപ്രിൽ 30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജനിയറിംഗിൽ വച്ച് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350), ഏപ്രിൽ 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ 2025 മേയ് 12 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം, ഏപ്രിൽ 2025 കോഴ്സിന്റെ പ്രോജ്ക്ട് ആൻഡ് വൈവ വോസി, ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഏപ്രിൽ 2025 കോഴ്സിന്റെ പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
MPES , BPEd കോഴ്സുകളിലേക്കുള്ള അഡ്മിഷൻ അപേക്ഷ ക്ഷണിക്കുന്നു അഫിലിയേറ്റ് ചെയ്തിട്ടുള്ള ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE), കാര്യവട്ടം, തിരുവനന്തപുരം നടത്തുന്ന MPES , BPEd (4 yr ) Innovative കോഴ്സുകളിലേക്കുള്ള 2025 26 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനായി 2025 ഏപ്രിൽ 30 മുതൽ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in
).
ഡോ. ജി. പത്മറാവു സ്മാരക ദേശീയപുരസ്കാരം കേരളസർവകലാശാല മലയാളവിഭാഗം അധ്യക്ഷനും താരതമ്യ സാഹിത്യവിമർശകനുമായിരുന്ന ഡോ.ജി.പത്മറാവുവിന്റെ സ്മരണാർഥം ദേശീയതലത്തിൽ മികച്ച എം.എ മലയാളം പ്രോജക്ടിന് ജി.പത്മറാവു സ്മാരക ദേശീയപുരസ്കാരം നൽകുന്നതിനായി പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. 2024 വർഷത്തിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നും കലാലയങ്ങളിൽ നിന്നും എംഎ മലയാളം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മാർഗദർശിയും സ്ഥാപനമേധാവിയും സാക്ഷ്യപ്പെടുത്തിയ എംഎ പ്രോജക്ട് പ്രബന്ധത്തിന്റെ ഒരു കോപ്പി 2025 മേയ് 20 ന് മുൻപായി പ്രഫസർ & ഹെഡ്, മലയാളവിഭാഗം, കേരള സർവകലാശാല, കാര്യവട്ടം പിഒ, 695581 എന്ന വിലാസത്തിൽ അയച്ചു തരണം. കൂടാതെ പ്രബന്ധത്തിന്റെ പിഡിഎഫ് ഫോർമാറ്റ്
[email protected] എന്ന മെയിലിലേക്ക് അയയ്ക്കേണ്ടതുമാണ്. പുരസ്കാരജേതാവിന് ഡോ.ജി.പത്മറാവുവിന്റെ ചരമ ദിനമായ ജൂൺ 15ന് മലയാളവിഭാഗത്തിൽ നടക്കുന്ന ചടങ്ങിൽ 10,000/ രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും.
എംഎ പശ്ചിമേഷ്യൻ പഠനം(West Asian Studies) അഡ്മിഷൻ 2025 അപേക്ഷ ക്ഷണിക്കുന്നു
വിദ്യാഭ്യാസരംഗം അനുദിനം മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. പരമ്പരാഗത വിഷയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, അന്തർ വൈജ്ഞാനിക രീതിക്ക് ഊന്നൽ നൽകുന്ന പഠനശാഖകൾ ഇന്ന് വ്യാപകമായി വളർന്നുവരുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ സ്ഥാപനങ്ങളുടെ നയരൂപീകരണത്തിനും നിർവഹണ ത്തിനുമാണ് പുതിയ വിദ്യാഭ്യാസ നയവും അതിന്റെ പാഠ്യപദ്ധതികളും ഊന്നൽ നൽകുന്നത്. ഇത്തരം സമീപനത്തിൽ പാഠ്യപദ്ധതി വിഭാവനം ചെയ്തിട്ടുള്ള മേഖലയാണ് പശ്ചിമേഷ്യൻ പഠന (West Asian Studies) വിഭാഗം.
അമേരിക്കയിലും, യൂറോപ്പിലുമുള്ള ലോകോത്തര സർവകലാശാലകളിലെല്ലാം പശ്ചിമേഷ്യൻ പഠനം ഇന്ന് ഏറെ പ്രശസ്തമാണ്. Middle Eastern Studies, Oriental Studies, Near Eastern Studies, Arab studies, Gulf studies എന്നിങ്ങനെ വിവിധ നാമങ്ങളിലാണ് ഈ പഠന ശാഖ അറിയപ്പെടുന്നത്. ലോക സാംസ്കാരികരാഷ്ട്രീയ സമ്പദ്ഘടനയിൽ തന്ത്രപ്രധാനമായ പശ്ചിമേഷ്യൻ മേഖലയെ ആഴത്തിൽ വിശകലനം ചെയ്യാനും അനുയോജ്യമായ നയരൂപീകരണം നടത്താനും ഈയൊരു പഠനശാഖ സാഹചര്യമൊരുക്കുന്നു.
അന്തർ ദേശീയ തലത്തിൽ പശ്ചിമേഷ്യയുടെ പ്രാധാന്യം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പല രാജ്യങ്ങളും ഈ രംഗത്ത് പുതിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെ സ്ഥാപിച്ചു വരികയാണ്. ചരിത്രപരമായി തന്നെ, ഈ മേഖലയുമായി സവിശേഷ ബന്ധം നിലനിർത്തിപ്പോരുന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയിലും ഈ പഠന മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിലവിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഢ് സർവകലാശാല, തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ പശ്ചിമേഷ്യൻ പഠനത്തിൽ ബിരുദാനന്തര ബിരുദത്തിനും, ഗവേഷണത്തിനും അവസരമുണ്ട്. മൈസൂർ സർവകലാശാല, കേരള സർവകലാശാല എന്നിവ പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദം നൽകുന്ന ദക്ഷിണേന്ത്യയിലെ സ്ഥാപനങ്ങളാണ്.
അദ്ധ്യയനം, ഗവേഷണം എന്നിവയ്ക്ക് പുറമെ, സർക്കാർ സർക്കാരേതര സ്ഥാപനങ്ങളിലെ നയരൂപീകരണവിശകലന വിദഗ്ദ്ധരായും സേവനം ചെയ്യാൻ പശ്ചിമേഷ്യൻ പഠനം അവസരങ്ങൾ തുറന്നുവയ്ക്കുന്നു മീഡിയ, പശ്ചിമേഷ്യയുമായുള്ള വാണിജ്യ സംരംഭങ്ങൾ എന്നിവ പശ്ചിമേഷ്യൻ പഠിതാക്കക്കളെ ആകർഷിക്കുന്ന മേഖലകലാണ്.
മുകളിൽ പരാമർശിച്ചിരിക്കുന്ന സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് കേരള സർവകലാശാല പശ്ചിമേഷ്യൻ പഠനം ആവിഷ് ക്കരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ മേഖലയുടെ ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം എന്നീ മേഖലയെ കേന്ദ്രീകരിച്ചുകൊണ്ട്, സാമൂഹികധൈഷണിക പ്രസ്ഥാനങ്ങൾ. അന്താരാഷ്ട്ര ബന്ധങ്ങൾ, കുടിയേറ്റം, അറബ് ജനതയും ലിംഗപദവിയും, വിദേശനയം, നയതന്ത്രം, സുരക്ഷ, സംഘർഷങ്ങളും സമാധാന ശ്രമങ്ങളും തുടങ്ങിയവയൊക്കെ പ്രസ്തുത പഠനശാഖയുടെ വിഷയ പരിധിയിലുൾപ്പെടുന്നു. കേരള സർവകലാശാലയിൽ എം എ വെസ്റ്റ് എഷ്യൻ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 30. അപേക്ഷിക്കാനുള്ള യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി കേരള സർവകലാശാലയുടെ വെബ്സൈറ്റ് . keralauniversity.ac.in/css2025/ സന്ദർശിക്കുക. ഫോൺ: 9446552008, 9847502818
.