മേയിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2019 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (വിദൂരവിദ്യാഭ്യാസം ആന്വൽ സ്കീം) (2001 സ്കീം 2012 അഡ്മിഷൻ വരെ), (2013 സ്കീം 2013 & 2014 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
മേയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) (2020 സ്കീം റെഗുലർ & സപ്ലിമെന്ററി) (2023 സ്കീം റെഗുലർ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്ട്വെയർ ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ 2025 ഏപ്രിൽ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് ആണ് പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ടൈംടേബിൾ
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ജ്യോഗ്രഫി, കെമിസ്ട്രി, ഫിസിക്സ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി മാത്തമാറ്റിക്സ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 29 മുതൽ മേയ് ഏഴു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ II സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ഏപ്രിൽ 28 മുതൽ മേയ് ആറുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ II സെക്ഷനിൽ ഹാജരാകണം.