28ന് ആരംഭിക്കുന്ന ബിഎ പാർട്ട് III മെയിൻ & സബ്സിഡിയറി (ആന്വൽ സ്കീം സപ്ലിമെന്ററി & മേഴ്സിചാൻസ് ) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള എല്ലാ ഓഫ്ലൈൻ വിദ്യാർഥികളും തോന്നയ്ക്കൽ എ.ജെ. കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരീക്ഷ എഴുതേണ്ടതാണ്. ടി വിദ്യാർഥികൾ ഹാൾ ടിക്കറ്റുകൾ എ.ജെ. കോളജിൽ നിന്നും കൈപ്പറ്റണം.
ടൈംടേബിൾ
മേയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ BP Ed. (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023 & 2022 അഡ്മിഷൻ), നാലാം സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 25 മുതൽ മേയ് മൂന്നുവരെയുള്ള പ്രവൃത്തി ദിനങ്ങളിൽ E.J V സെക്ഷനിൽ ഹാജരാകണം.
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന പാർട്ട്ടൈം കോഴ്സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യുണിക്കേഷൻ (PGDEC) കോഴ്സിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. ക്ലാസുകൾ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വൈകുന്നേരം അഞ്ചു മുതൽ ഏഴുവരെയായിരിക്കും. ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
(). പ്രോസ്പെക്ടസും കോഴ്സിന്റെ വിശദവിവരങ്ങളും അപേക്ഷാ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10. കൂടുതൽ വിവരങ്ങൾക്ക്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്സിറ്റി, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം 695 034.