ഐയുസിജിഐഎസ്റ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ജിയോളജി 2024 ഡിസംബറിൽ നടത്തിയ അഡ്വാൻസ്ഡ് പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി 20232024 ബാച്ചിന്റെ (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെൻററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 മേയ് 1 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (MSc CND) മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 02 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 മെയ് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംടെക് (2008 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
ആറാം സെമസ്റ്റർ ബിപിഎ മ്യൂസിക്, വീണ ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 07ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി മേയ് 05 ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ/പുതുക്കിയ ടൈംടേബിൾ
ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഏപ്രിൽ 2025 പരീക്ഷയുടെ പ്രോജക്ട്, പെർഫോമൻസ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2025 മെയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംപിഇഎസ് (M.P.E.S.) (2020 സ്കീം) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023, 2022 & 2021 അഡ്മിഷൻ), നാലാം സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ജിയോളജി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സുവോളജി ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് സീറ്റൊഴിവ്
അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) ഒൻപതാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 25ന് മുമ്പായി നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കൻഡ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6,500/. അപേക്ഷ ഫോമുകളും വിശദവിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലുംലഭ്യമാണ്.
റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
റഷ്യൻ പഠന വകപ്പ് 2025 ൽ ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ പ്രീഡിഗ്രി, ഹയർ ഡിഗ്രീസ്. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിലും സർവകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ് 150 രൂപയും രജിസ്ട്രേഷൻ ഫീസ് 150 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ മേയ് 31 വരെ പാളയം സെനറ്റ് ഹൗസ് കാമ്പസിലുള്ള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.