കംപ്യൂട്ടർ സയൻസ് പഠന വകുപ്പിൽ സ്കൂൾ/ കോളേജ് വിദ്യാർഥികൾക്കായി ഇന്റർനെറ്റ് ഓഫ്
തിങ്സ് ഫോർ റോബോട്ടിക്സിൽ 28, 29, 30 തീയതികളിൽ സമ്മർ ക്യാമ്പ് നടത്തുന്നു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9074132608, 6238632001.
പരീക്ഷാഫലം
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ അവസാന തീയതിയായ 25 ന് മുൻപ്
ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നടത്തിയ ഒന്ന്, മുന്ന് സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ ആറ്, നാല് സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
2025 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി
(മൾട്ടിമേജർ) 2 (യ) കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ 30 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) &ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2025 ഏപ്രിൽ 30 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2025 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിഎസ്സിബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ മേയ് മൂന്ന് മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ (2018 സ്കീം സപ്ലിമെന്ററി) പ്രാക്ടിക്കൽ 28 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 സെപ്റ്റംബറിൽ നടത്തിയ
കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ (2018 സ്കീം സപ്ലിമെന്ററി) പ്രാക്ടിക്കൽ 29 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ പരീക്ഷയോടനുബന്ധിച്ച പ്രോജക്ട് ഇവാല്യുവേഷനും വൈവ പരീക്ഷയും അഫിലിയേറ്റഡ് കോളജുകളിൽ മേയ് 7, 8, 9 തീയതികളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് പരീക്ഷയുടെ
തുടർച്ചയായുള്ള പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ആറാം സെമസ്റ്റർ ബികോം കോമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് ഏപ്രിൽ 2025 പരീക്ഷയുടെ പ്രോജക്ട് വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (159) പരീക്ഷയുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നു മുതൽ മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.