പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2025 ഏപ്രിൽ 28 മുതൽ നടത്താൻ നിശ്ചയിച്ചി രുന്ന ബികോം (ആന്വൽ പ്രൈവറ്റ് സ്റ്റഡി) കോഴ്സുകളുടെ ഒന്ന്, രണ്ട്, മൂന്ന് വർഷ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സിചാൻസ് 2000 അഡ്മിഷന് മുൻപും, 20002019 അഡ്മിഷൻ വരെയും) അഡീഷണൽ ഇലക്ടീവ് പരീക്ഷകൾ മേയ് ഏഴിലേക്ക് പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 നവംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (PGDCJ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2024 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
2024 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോ ധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സുവോളജി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി മേയ് ആറു മുതൽ വിവിധ കോളജുകളിൽ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).